Breaking

Sunday, August 23, 2020

ഗാന്ധിയുടെ കണ്ണടയ്ക്ക്‌ ലേലത്തിൽ കിട്ടിയത് രണ്ടരക്കോടി രൂപ

ലണ്ടൻ: മഹാത്മാഗാന്ധി ഉപയോഗിച്ച സ്വർണനിറത്തിലുള്ള വട്ടക്കണ്ണട ബ്രിട്ടനിൽ ലേലത്തിൽ വിറ്റുപോയത് ഏകദേശം രണ്ടരക്കോടി രൂപ(2,60,000 പൗണ്ട്)യ്ക്ക്. വെള്ളിയാഴ്ച ഈസ്റ്റ് ബ്രിസ്റ്റോൾ ഓക്ഷൻ കമ്പനിയാണ് കണ്ണട ലേലത്തിനുവെച്ചത്. 14 ലക്ഷത്തോളം രൂപയേ (15,000 പൗണ്ട്) ലേലത്തുക പ്രതീക്ഷിച്ചിരുന്നുള്ളൂവെന്നും ഇത്രയധികം തുക ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കമ്പനി അറിയിച്ചു. നാലാഴ്ചമുമ്പാണ് ലേലക്കമ്പനിയുടെ കത്തുപെട്ടിയിൽ കവറിലാക്കി നിക്ഷേപിച്ചനിലയിൽ കണ്ണട ശ്രദ്ധയിൽപ്പെട്ടത്. 'ഇത് ഗാന്ധിയുടെ കണ്ണടയാണ്. എന്റെ അമ്മാവൻ തന്നതാണെനിക്ക്' എന്നൊരു കുറിപ്പും ഒപ്പമുണ്ടായിരുന്നു. കണ്ണട പരിശോധിച്ച് കാലഘട്ടവും മൂല്യവും തിരിച്ചറിഞ്ഞ ലേലക്കമ്പനി ഉടമയുമായി ബന്ധപ്പെട്ടു. 1920-30 കാലഘട്ടത്തിൽ തന്റെ അമ്മാവൻ ദക്ഷിണാഫ്രിക്കയിൽ ബ്രിട്ടീഷ് പെട്രോളിയത്തിൽ ജോലിചെയ്തപ്പോൾ ഗാന്ധിജി സമ്മാനിച്ചതാണ് കണ്ണടയെന്നും തലമുറകൾ കൈമാറിയാണ് തനിക്ക് ലഭിച്ചതെന്നും ഉടമ കമ്പനിയെ അറിയിച്ചു. തുടർന്നാണ് കണ്ണട ലേലത്തിൽവെക്കാൻ തീരുമാനിച്ചത്. Content Highlights:Mahatma Gandhis iconic glasses sold for $340,000


from mathrubhumi.latestnews.rssfeed https://ift.tt/3l9r12G
via IFTTT