ന്യൂഡൽഹി: ആയുഷ് സെക്രട്ടറിയുടെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. ഹിന്ദി അറിയാത്തവർ വെബിനാറിൽ നിന്ന് പുറത്തേക്ക് പോകണമെന്ന് കേന്ദ്രസർക്കാർ വകുപ്പിലുള്ള ഒരു സെക്രട്ടറി പറയുന്നത് വിചിത്രമായ സംഭവമാണ്. സർക്കാരിന് എന്തെങ്കിലും മര്യാദ ഉണ്ടെങ്കിൽ ആയുഷ് വകുപ്പ് സെക്രട്ടറിയെ മാറ്റി തമിഴ്നാട്ടുകാരാനായ ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥനെ ഈ സ്ഥാനത്തേക്ക് നിയമിക്കണം. ഭിന്നിപ്പിച്ച് രാജ്യത്തിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുന്ന കൂട്ടരാണ്(ടുകഡെ ടുകഡെ) ഇപ്പോൾ അധികാരത്തിലുള്ളത് ശശി തരൂർ ട്വീറ്റ് ചെയ്തു. ശനിയാഴ്ചയാണ് വിവാദത്തിനാധാരമായ സംഭവം നടന്നത്. യോഗ മാസ്റ്റർ ട്രെയിനേഴ്സിനായി ആയുഷ് മന്ത്രാലയവും മൊറാർജി ദേശായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയും ചേർന്ന് നാച്ചുറോപ്പതി ഡോക്ടർമാർക്കായി നടത്തിയ ദേശീയ കോൺഫറൻസാണ് ഭാഷാ വിവാദത്തിന്റെ പുതിയ വേദിയായി മാറിയത്. ഓഗസ്റ്റ് 18 മുതൽ 20 വരെ രാജ്യമെമ്പാടുമുളള നാചുറോപ്പതി ഡോക്ടർമാർക്കായി നടത്തിയ വീഡിയോ കോൺഫറൻസിൽ മുന്നൂറ് പേരാണ് പങ്കെടുത്തത്. ഇവരിൽ 37 പേർ തമിഴ്നാട്ടിൽ നിന്നുളളവരായിരുന്നു. ആമുഖ പ്രസംഗം നടത്തുന്നതിനിടെ വൈദ്യ രാജേഷിനോട് ഇംഗ്ലീഷിൽ സംസാരിക്കാൻ പ്രതിനിധികളിൽ ചിലർ ആവശ്യപ്പെട്ടു. എന്നാൽ ഇംഗ്ലീഷ് വേണ്ടവർക്ക് വെബിനാറിൽ നിന്ന് പുറത്തു പോകാമെന്നായിരുന്നു സെക്രട്ടറിയുടെ പ്രതികരണം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.അതേസമയം വീഡിയോയിൽ കൃത്രിമം നടന്നതായി സെക്രട്ടറി ആരോപിച്ചു. സംഭവത്തിനെതിരെ ഡി.എം.കെ നേതാവും എം.പിയുമായ കനിമൊഴിയും രംഗത്തെത്തി. അന്വേഷണം ആവശ്യപ്പെട്ട് ആയുഷ് മന്ത്രി ശ്രീപദ് നായകിന് കത്ത് നൽകി. ആയുഷ് സെക്രട്ടറിയെ സസ്പെൻഡ് ചെയ്യണമെന്നും കനിമൊഴി ആവശ്യപ്പെട്ടു. Content Highlights:"Tukde-Tukde Gang In Power": Shashi Tharoor On Row Over Hindi
from mathrubhumi.latestnews.rssfeed https://ift.tt/31ldIEF
via
IFTTT