ന്യൂഡൽഹി: ഡൽഹിയിലും സമീപ ജില്ലകളായ ഗാസിയാബാദ്, നോയിഡ എന്നിവിടങ്ങളിലും കനത്ത മഴ. ബുധനാഴ്ച പുലർച്ചെയോടെയാണ് കനത്ത മഴ ആരംഭിച്ചത്. പെട്ടെന്നുണ്ടായ മഴ അന്തരീക്ഷ താപനില കുറയാൻ കാരണമായി. ദിവസങ്ങളായി കൊടും ചൂടിൽ ബുദ്ധിമുട്ടുന്ന പ്രദേശവാസികൾക്ക് ഇത് ആശ്വാസം പകർന്നു. #WATCH: Rain lashes parts of Delhi; visuals from Rajaji Marg. India Meteorological Department (IMD) has predicted, generally cloudy sky with heavy rain for the national capital today. pic.twitter.com/HyIKKjb47B — ANI (@ANI) August 19, 2020 ഇന്നും രാജ്യ തലസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. അടുത്ത 24 മണിക്കൂറിനുള്ളിൽ ഒഡീഷ, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ബീഹാർ, ഹിമാചൽ പ്രദേശ്, കർണാടക, കേരളം എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനമുണ്ട്. ഡൽഹിയിൽ പെയ്ത അപ്രതീക്ഷിത മഴ സോഷ്യൽ മീഡിയയിലും തരംഗമായി. നിരവധി പേരാണ് മഴയുടെ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചത്. Content Highlight: Heavy Rain In Parts Of Delhi
from mathrubhumi.latestnews.rssfeed https://ift.tt/3h5O8c6
via
IFTTT