കൊച്ചി: നഗരസഭാ കൗൺസിലർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മേയർ സൗമിനി ജെയിൻ സ്വയം നിരീക്ഷണത്തിൽ പോയി. കൊച്ചി നഗരസഭയിലെ വിവിധ കൗൺസിലർമാരും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിട്ടുണ്ട്. പശ്ചിമ കൊച്ചിയിൽ ഇപ്പോഴും രോഗവ്യാപനത്തിന്റെ തോത് വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പശ്ചിമകൊച്ചിയിൽ 26 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ചില വാർഡുകൾ കേന്ദ്രീകരിച്ചാണ് രോഗവ്യാപനമുണ്ടാകുന്നതെന്നും മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ എന്ന രീതിയിൽ നിയന്ത്രണം തുടരാനുമാണ് തീരുമാനം. ഒരു മാസത്തിലേറെയായി പശ്ചിമകൊച്ചി അടച്ചിട്ടിരിക്കുകയാണ്. ആലുവ മാർക്കറ്റടക്കം ജില്ലയിലെ മാർക്കറ്റുകൾ കർശന നിയന്ത്രണത്തോടെ തുറക്കാൻ തീരുമാനിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ 107 വയസ്സുകാരന് രോഗം ഭേദമായതാണ് കൊച്ചിയിൽ നിന്നുളള ആശ്വാസകരമായ വാർത്ത. Content Highlights:Kochi Mayor Soumini Jain goes into self quarantine
from mathrubhumi.latestnews.rssfeed https://ift.tt/2YcGPIn
via
IFTTT