ദുബായ്: കരിപ്പൂർ അപകടത്തിൽപെട്ടവരുടെ 17 ബന്ധുക്കൾക്ക് ശനിയാഴ്ച തന്നെ നാട്ടിലേക്ക് യാത്രയൊരുക്കി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. ബന്ധുക്കൾ നാട്ടിലേക്ക് പോകാൻ ആഗ്രഹിന്നുണ്ടെങ്കിൽ ഉടൻ ബന്ധപ്പെടണമെന്ന് അപകടമുണ്ടായ ഉടൻ കോൺസുലേറ്റ് അറിയിച്ചിരുന്നു. അതുപ്രകാരം 17 അപേക്ഷകളാണ് കോൺസുലേറ്റിന് ലഭിച്ചതെന്ന് പ്രസ് കോൺസൽ നീരജ് അഗർവാൾ വ്യക്തമാക്കി. ഇതിൽ ഏഴ് പേർക്ക് എയർഇന്ത്യയുടെ കൊച്ചി, കണ്ണൂർ വിമാനങ്ങളിൽ ടിക്കറ്റ് നൽകി. ബാക്കി 10 പേർ ഫ്ളൈ ദുബായ്, എമിറേറ്റ്സ് വിമാനങ്ങളിലും നാട്ടിലെത്തി. ശനിയാഴ്ച രാവിലെ എട്ട് മുതൽതന്നെ കോൺസുലേറ്റ് പ്രവർത്തനം ആരംഭിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3gLFAqI
via
IFTTT