Breaking

Friday, August 21, 2020

തെലങ്കാനയില്‍ വൈദ്യുത നിലയത്തില്‍ തീപിടിത്തം; 9 പേര്‍ കുടുങ്ങിക്കിടക്കുന്നു

ന്യൂഡൽഹി: തെലങ്കാനയിലെ ജലവൈദ്യുത നിലയത്തിലുണ്ടായ അഗ്നിബാധയിൽ ഒമ്പത് പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നു. തെലങ്കാന-ആന്ധ്ര അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ശ്രീശൈലം ജലവൈദ്യുത നിലയത്തിലാണ് അഗ്നിബാധയുണ്ടായത്. വ്യാഴാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം. തീപിടിത്തത്തെ തുടർന്ന് കുടുങ്ങിയ 10 പേരെ രക്ഷപ്പെടുത്തി. ഒമ്പത് പേർകൂടി കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഇവരെ രക്ഷപ്പെടുത്താൻ ദേശീയ ദുരന്തനിവാരണ സേന ശ്രമം തുടരുകയാണ്. പുറത്തെത്തിച്ചവരിൽ ആറു പേർക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോർട് സർക്യൂട്ട് ആണ് തീപിടിത്തത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. Content Highlights:Fire At Hydroelectric Plant In Telangana, 9 Trapped


from mathrubhumi.latestnews.rssfeed https://ift.tt/31gnlED
via IFTTT