Breaking

Tuesday, August 11, 2020

രണ്ടുകോടി കടന്ന് കോവിഡ് ബാധിതര്‍, മരണം 7.5 ലക്ഷത്തിലേക്ക്

ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി കടന്നു. ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം തിങ്കളാഴ്ച വൈകിട്ടുവരെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 20,001,019 ആയി. 7,33,897 ആളുകളാണ് ഇതുവരെ കോവിഡ് ബാധയേ തുടർന്ന് മരണപ്പെട്ടത്. അതേസമയം 12,200,847 ആളുകൾ രോഗമുക്തരാവുകയും ചെയ്തിട്ടുണ്ട്. 2019 ഡിസംബറിലാണ് രോഗം ചൈനയിൽ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത്. 2020 മാർച്ചിൽ ഇതിനെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ഇന്ന് എല്ലാ രാജ്യത്തും രോഗം പടർന്നിരിക്കുന്നു. ആകെ മരണം 7.5 ലക്ഷത്തിലേക്ക് അടുക്കുന്നു. കോവിഡ് ബാധിതരുടെ ആകെ എണ്ണത്തിൽ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 5,085,821 ആളുകൾക്കാണ് രോഗം വന്നത്. 1,63,370 പേർ മരിച്ചു. രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ ഒരുലക്ഷത്തിലധികം ആളുകൾ ഇതുവരെ മരിച്ചു. Content Highlights:Global coronavirus count crosses 20 million


from mathrubhumi.latestnews.rssfeed https://ift.tt/31DGE9L
via IFTTT