Breaking

Saturday, April 18, 2020

ആഫ്രിക്കയിൽ മൂന്നുലക്ഷംപേർ മരിക്കുമെന്ന് മുന്നറിയിപ്പ്

ജൊഹാനസ്ബർഗ്: മതിയായ സുരക്ഷാ, പ്രതിരോധ സംവിധാനങ്ങൾ സ്വീകരിച്ചാലും ആഫ്രിക്കയിൽ ഈവർഷം കോവിഡ്-19 വൈറസ് ബാധിച്ച് മൂന്നുലക്ഷത്തിലധികം പേർ മരിക്കാമെന്ന് ഐക്യരാഷ്ട്രസഭ. ശക്തമായ നടപടികളെടുത്തില്ലെങ്കിൽ 120 കോടി പേരെ വൈറസ് ബാധിച്ചേക്കാമെന്നും 33 ലക്ഷം പേർവരെ മരിക്കാമെന്നും യു.എൻ. ഇക്കണോമിക് കമ്മിഷൻ ഫോർ ആഫ്രിക്ക മുന്നറിയിപ്പുനൽകി. സാമൂഹികഅകലം പാലിക്കൽ പോലുള്ള ശക്തമായ നടപടികൾ സ്വീകരിച്ചാലും ഭൂഖണ്ഡത്തിൽ 122 കോടി പേരെ വൈറസ് ബാധിക്കാം. മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്തതും പ്രതിരോധപ്രവർത്തനങ്ങൾക്ക് രാജ്യങ്ങൾക്ക് ആവശ്യത്തിന് ഫണ്ടില്ലാത്തതുമാണ് വർധിച്ചതോതിൽ വൈറസ് വ്യാപിക്കാനുള്ള കാരണമായി പറയുന്നത്. Content Highlight: Three million people could die from coronavirus in Africa


from mathrubhumi.latestnews.rssfeed https://ift.tt/2XJGqxB
via IFTTT