Breaking

Tuesday, April 21, 2020

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയ്ക്ക് ശേഷം യുഎസില്‍ എണ്ണവില പൂജ്യത്തിന് മുകളില്‍

വാഷിങ്ടൺ: യു.എസിൽ എണ്ണവില തിങ്കളാഴ്ച നെഗറ്റിവീലെത്തി ചരിത്രത്തിലെ ഏറ്റവും തകർച്ച നേരിട്ട ശേഷം ചൊവ്വാഴ്ചയോടെ പൂജ്യത്തിന് മുകളിലെത്തി. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് എണ്ണയ്ക്ക് ആവശ്യം വലിയതോതിൽ കുറഞ്ഞതാണ് വിലയിലെ വൻ ഇടിവിന് കാരണം.തിങ്കളാഴ്ച മേയിലേക്കുള്ള വില 130 ശതമാനം കുറഞ്ഞ് ബാരലിന് -6.75 ഡോളർ വരെയെത്തിയിരുന്നു യുഎസിലെ ബെഞ്ച്മാർക്ക് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റിന്റെ മേയിലേക്കുള്ള വില ബാരലിന് 1.10 ഡോളറായി. ന്യൂയോർക്കിൽ 37.63 ഡോളറിൽ ക്ലോസ് ചെയ്തതിന്ശേഷമാണിത്. മേയിലേക്കുള്ള കരാർ ഇന്ന് അവസാനിക്കാനിരിക്കേയാണ് എണ്ണവില താഴേക്കുപതിച്ചത്. ഇതോടെ പുതിയ ഉപഭോക്താക്കളെ കണ്ടെത്താൻ എണ്ണയുത്പാദകർക്കു മുന്നിൽ മണിക്കൂറുകൾ മാത്രമാണുള്ളത്. എന്നാൽ നിലവിലെ സംഭരണികളും സംഭരണ സൗകര്യങ്ങളും നിറഞ്ഞ് നിൽക്കുന്നതിനാൽ വില കുത്തനെ കുറഞ്ഞിട്ടും വാങ്ങാൻ വ്യാപാരികളെത്തുന്നില്ല. ജൂണിലെ വിതരണ കരാറിലാണ് വ്യാപാരികൾ ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യങ്ങൾ ലോക്ക്ഡൗണുകളും യാത്രാനിയന്ത്രണവും ഏർപ്പെടുത്തിയതോടെയാണ് എണ്ണ വില കൂപ്പുകുത്തിയത്. ഇതിനിടെ കഴിഞ്ഞ ആഴ്ച സൗദി ഉൾപ്പെടുന്ന ഒപെക് രാജ്യങ്ങളും റഷ്യയും എണ്ണ ഉത്പാദനം വെട്ടിക്കുറക്കാൻ ധാരണയിലെത്തിയിട്ടുണ്ട്. എന്നാൽ നിലവിലെ വെട്ടിക്കുറക്കലുകൾ പര്യാപ്തമല്ലെന്നാണ് സൂചന. സംഭരണ ശേഷികളെല്ലാം നിറഞ്ഞ് നിൽക്കുന്നതിനാൽ വാങ്ങാൻ ആളില്ലാത്ത അവസ്ഥയാണ്. അതേ സമയം വലിയ വില തകർച്ചയോടെ -6.75 ഡോളറായതോടെ യുഎസ് 75 ദശലക്ഷം ബാരൽ എണ്ണ വാങ്ങുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. തങ്ങളുടെ ദേശീയ പെട്രോളിയം കരുതൽ ശേഖരം നികത്തും. 75 ദശലക്ഷം ബാരൽ കരുതൽ ശേഖരത്തിൽ ഉൾപ്പെടുത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത് ട്രംപ് പറഞ്ഞു. Content Highlights:US Oil Prices Rebound Back In Positive Territory After Historic Crash


from mathrubhumi.latestnews.rssfeed https://ift.tt/3eCw3BF
via IFTTT