Breaking

Sunday, April 5, 2020

എയര്‍ ഇന്ത്യയുടെ രക്ഷാദൗത്യത്തെ അഭിനന്ദിച്ചും സഹായിച്ചും പാകിസ്താന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍

ന്യൂഡൽഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനും സഹായമെത്തിക്കാനും എയർ ഇന്ത്യ നടത്തിയ രക്ഷാദൗത്യങ്ങൾക്ക് ഇതിനോടകം നിരവധി ഇടങ്ങളിൽനിന്ന് പ്രശംസ ലഭിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ പ്രതിസന്ധി ഘട്ടത്തിൽ എയർ ഇന്ത്യയുടെ ഇത്തരം പ്രവർത്തനങ്ങളെ അഭിനന്ദിച്ച് പാകിസ്താനും രംഗത്തെത്തി. ഇന്ത്യയിൽ കുടുങ്ങിയ യൂറോപ്യൻ പൗരൻമാരേയും ദുരിതാശ്വാസ സാധനങ്ങളും വഹിച്ച് ജർമനിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിന് പാക് എയർ ട്രാഫിക് കൺട്രോളാണ് അഭിനന്ദന സന്ദേശം അയച്ചത്. പ്രത്യേക അഭിനന്ദനത്തിന് പുറമേ വിമാനത്തിന്റെ സുഗമമായ യാത്രയ്ക്കായി പാക് എയർ കൺട്രോൾ വിഭാഗം സഹായിക്കുകയും ചെയ്തു. ഏപ്രിൽ രണ്ടിന് മുംബൈയിൽനിന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് രണ്ടരയ്ക്ക് പുറപ്പെട്ട വിമാനം അഞ്ച് മണിയോടെയാണ് പാക് വ്യേമപാതയിലേക്ക് കടന്നത്. കറാച്ചി എയർ ട്രാഫിക് കൺട്രോൾ വിമാനത്തെ സ്വാഗതം ചെയ്തതിനൊപ്പം ഈ പ്രതിസന്ധി സാഹചര്യത്തിലും എയർ ഇന്ത്യ നടത്തുന്ന രക്ഷാദൗത്യത്തിൽ അഭിമാനമുണ്ടെന്നും കറാച്ചി എയർ ട്രാഫിക് കൺട്രോൾ ഇന്ത്യൻ പൈലറ്റിനോട് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പാക് വ്യോമപാത കടന്ന് ഇറാനിലേക്ക് പ്രവേശിച്ച എയർ ഇന്ത്യ വിമാനത്തെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാനും പാക് എടിസി എത്തി. ഇറാൻ എയർ ട്രാഫിക് കൺട്രോളുമായി വിമാനത്തിന് ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ പാക് എയർ ട്രാഫിക് കൺട്രോൾ വിഭാഗമാണ് ഇറാനുമായി ബന്ധപ്പെട്ട് ആവശ്യമായ സന്ദേശം കൈമാറിയത്. പാകിസ്താന് പുറമേ തുർക്കിഷ്, ജർമൻ എയർ ട്രാഫിക്കൺട്രോളിൽനിന്നും എയർ ഇന്ത്യക്ക് ആശംസകൾ ലഭിച്ചു. ഇന്ത്യയിൽ കുടുങ്ങിയ ജർമൻ, ഫ്രഞ്ച്, ഐറിഷ്, കനേഡിയൻ പൗരൻമാരെ തിരിച്ചെത്തിക്കാൻ അതത് എംബസികളുടെ ആവശ്യപ്രകാരം 18 വിമാനങ്ങളാണ് എയർ ഇന്ത്യ സജ്ജമാക്കിയിട്ടുള്ളത്. മെഡിക്കൽ ഉപകരണങ്ങൾ കൊണ്ടുവരാൻ ഡൽഹിയിൽനിന്ന് ചൈനയിലെ ഷാങ്ഹായിലേക്ക് ഏപ്രിൽ ഒമ്പതിന് പ്രത്യേക കാർഗോ വിമാന സർവീസും എയർ ഇന്ത്യ നടത്തും. content highlights"Proud Of You": Pakistan Air Traffic Controller To Air Indias COVID-19 Relief Flights


from mathrubhumi.latestnews.rssfeed https://ift.tt/3dVcCDP
via IFTTT