Breaking

Sunday, April 5, 2020

കൊറോണ ലക്ഷണങ്ങളോടെ സൗദിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

തിരൂരങ്ങാടി: പനി ബാധിച്ച് നാലു ദിവസമായി സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം തിരൂരങ്ങാടി സ്വദേശി മരിച്ചു. തിരൂരങ്ങാടി ചെമ്മാട് നടമ്മൽ പുതിയകത്ത് സഫ്വാൻ (38) ആണ് ശനിയാഴ്ച രാത്രി 9.30 ഓടെ മരിച്ചത്. ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്. ഇദ്ദേഹത്തിന് കൊറോണ ലക്ഷണങ്ങളുണ്ടായിരുന്നതായും രക്തത്തിൽ പോസിറ്റീവ് കണ്ടെത്തിയിരുന്നതായും ബന്ധുക്കൾ അറിയിച്ചു. എന്നാൽ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സഫ്വാന്റെ ഭാര്യ ഖമറുന്നീസ കഴിഞ്ഞ മാസം എട്ടിനാണ് റിയാദിലെത്തിയത്. Content Highlights:corona-saudi death safwan


from mathrubhumi.latestnews.rssfeed https://ift.tt/2JERsMj
via IFTTT