Breaking

Monday, April 6, 2020

ലോക്ക്ഡൗണിനിടെ പിറന്നാളാഘോഷം;ഭക്ഷ്യധാന്യവിതരണം നടത്തിയ ബിജെപി എംഎല്‍എ വിവാദത്തില്‍

മുംബൈ: പിറന്നാളാഘോഷത്തിന്റെ ഭാഗമായി ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് ബിജെപി എംഎൽഎ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തത് വിവാദത്തിൽ. മഹാരാഷ്ട്രയിലെ വാർധ എംഎൽഎ ദാദാറാവു കേച്ചെയാണ് നിർദേശങ്ങൾ ലംഘിച്ച് പിറന്നാളാഘോഷം നടത്തിയത്. ഞായറാഴ്ചയാണ് ദാദാറാവു നൂറോളം പേർക്ക് വസതിയിൽ ധാന്യങ്ങൾ വിതരണം ചെയ്തത്. എപിഡെമിക് ഡിസിസസ് ആക്ട് പ്രകാരമുള്ള നിയമനടപടി ദാദാറാവു നേരിടേണ്ടി വരുമെന്ന് സബ് ഡിവിഷണൽ ഓഫീസർ ഹരീഷ് ധാർമിക് അറിയിച്ചു. ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിനായി എംഎൽഎ അനുമതി തേടിയിരുന്നില്ലെന്നും ഹരീഷ് ധാർമിക് അറിയിച്ചു. വിതരണം സൗജന്യമായിരുന്നതിനാൽ നൂറോളം പേർ എംഎൽഎയുടെ വീടിന് മുന്നിൽ കൂടിയിരുന്നു. എന്നാൽ വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്തെത്തി ജനങ്ങളെ പിരിച്ചു വിട്ടു. എന്നാൽ തനിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നുമാണ് എംഎൽഎയുടെ പ്രതികരണം. Maharashtra BJP MLA defies lockdown calls people for birthday


from mathrubhumi.latestnews.rssfeed https://ift.tt/2xQarks
via IFTTT