Breaking

Sunday, April 12, 2020

ബി.ജെ.പി. നേതാവ് ചാരായവുമായി പിടിയിൽ

അമ്പലപ്പുഴ : വിദേശമദ്യ വിൽപ്പനശാലയ്ക്കെതിരേ സമരത്തിൽ പങ്കെടുത്തിട്ടുള്ള ബി.ജെ.പി. നേതാവിനെ ചാരായവുമായി അമ്പലപ്പുഴ പോലീസ് പിടികൂടി. ബി.ജെ.പി. പുറക്കാട് പഞ്ചായത്ത് സൗത്ത് ഏരിയ ജനറൽ സെക്രട്ടറി തോട്ടപ്പള്ളി കൊട്ടാരവളവ് സുരേഷ്ഭവനിൽ എൽ.സുരേഷി(37)നെയാണ് സി.ഐ. ടി.മനോജും സംഘവും പിടികൂടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ തോട്ടപ്പള്ളി കൊട്ടാരവളവിൽ വച്ചാണ് പിടിയിലാകുന്നത്. മദ്യലഹരിയിൽ ബൈക്കിൽ സഞ്ചരിച്ച ഇയാൾ നിയന്ത്രണം തെറ്റി റോഡിൽ വീണു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തി. ബൈക്കിൽനിന്ന് ഒരു ലിറ്റർ ചാരായവും കണ്ടെടുത്തു. പ്രതിയെ വൈകീട്ട് കോടതിയിൽ ഹാജരാക്കി. മുൻപ് സി.പി.എം. പ്രവർത്തകനും ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറിയുമായിരുന്ന സുരേഷ് ഏതാനും വർഷം മുൻപാണ് ബി.ജെ.പി.യിലെത്തിയത്. ഇയാളെ ബി.ജെ.പി.യുടെ സംഘടനാ ചുമതലകളിൽനിന്ന് ഒഴിവാക്കിയതായി നിയോജകമണ്ഡലം പ്രസിഡൻറ് വി.ശ്രീജിത്ത് പറഞ്ഞു. Content Highlights:BJP leader caught with arrack


from mathrubhumi.latestnews.rssfeed https://ift.tt/2K1yDTu
via IFTTT