Breaking

Monday, April 6, 2020

എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

കൊച്ചി: നിത്യഹരിത ഗാനങ്ങളുടെ രാജശിൽപിയായ പ്രശസ്ത സംഗീത സംവിധായകൻ എം.കെ അർജുനൻ(84) അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ പാർവതി മന്ദിരം വസതിയിൽ പുലർച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. ഇരുനൂറിലധികം സിനിമകളിലായി അറുനൂറിലധികം ഗാനങ്ങൾക്ക് ചിട്ടപ്പെടുത്തി. നാടകഗാനങ്ങൾ ഒരുക്കിക്കൊണ്ട് സംഗീത ലോകത്തെത്തിയ എം.കെ അർജുനൻ 1968 ൽ കറുത്ത പൗർണി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമയിൽ സജീവമായത്. ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തിന് അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ഈ വർഷവും കെ.പി.എ.സി, തിരുവനന്തപുരം സൗപർണിക തുടങ്ങിയ സമിതികൾക്കുവേണ്ടി പാട്ടുകൾ ചിട്ടപ്പെടുത്തി. മലയാള സിനിമാ ഗാനലോകത്തെ ശ്രീയും നിത്യഹരിത ഗാനങ്ങളുടെ രാജശില്പിയും കണ്ടുമുട്ടിയപ്പോൾ.... മാനത്തിൻ മുറ്റത്ത് മഴവില്ലാൽ അഴകെട്ടി.... എന്ന കറുത്ത പൗർണമിയിലെ പാട്ടിലൂടെ മലയാളികളുടെ മനസ്സിലേക്ക് കുടിയേറിയ അർജുനൻ മാഷിന്റെ കസ്തൂരി മണക്കുന്നല്ലോ കാറ്റേ എന്ന പാട്ട് പാടാത്ത മലയാളികളുണ്ടാവില്ല. പള്ളിക്കുറ്റം എന്ന നാടകത്തിനാണ് ആദ്യം സംഗീതം ഒരുക്കിയത്. ഓസ്കാറിനോളം ഇന്ത്യയുടെ പെരുമ ഉയർത്തിയ പ്രശസ്ത സംഗീത സംവിധായകൻ എ.ആർ റഹ്മാൻ ആദ്യമായി കീബോർഡ് വായിച്ചത് എം.കെ അർജുനൻ മാസ്റ്റർക്ക് കീഴിലായിരുന്നു ദേവരാജൻ മാസ്റ്റർ, വയലാർ, പി. ഭാസ്കരൻ, ഒ.എൻ.വി എന്നീ മലയാള സിനിമാ ഗാനശാഖയിലെ കുലപതികൾക്കെല്ലാം ഒപ്പം അദ്ദേഹം പ്രവർത്തിച്ചു ontent Highlights: M K Arjunan, malayalam music


from mathrubhumi.latestnews.rssfeed https://ift.tt/3e0BMAP
via IFTTT