Breaking

Sunday, April 5, 2020

കൊറോണ ചികിത്സ സ്വകാര്യാശുപത്രികളിലും സൗജന്യം

ന്യൂഡൽഹി: കോവിഡ്-19 പരിശോധനയും ചികിത്സയും ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര തീരുമാനം. ആയുഷ്മാൻ ഭാരതിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 50 കോടിയോളംപേർക്ക് ഉപകാരപ്പെടുന്നതാണ് ഈ നടപടി. സ്വകാര്യ ലബോറട്ടറികളിൽ പരിശോധന നടത്താനും ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാനും ഇനി ഗുണഭോക്താക്കൾക്കാവുമെന്ന് കേന്ദ്രസർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ.) മാനദണ്ഡം അനുസരിച്ചാവണം പരിശോധന. സ്വകാര്യ ലാബുകൾക്ക് ഐ.സി.എം.ആറിന്റെ അംഗീകാരമുണ്ടാവണം. ഇത്തരമൊരു പ്രതിസന്ധിഘട്ടം തരണംചെയ്യാൻ സ്വകാര്യമേഖലയെയും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കോവിഡ് രോഗനിർണയവും ചികിത്സയും ആയുഷ്മാൻ ഭാരതിൽ ഉൾപ്പെടുത്തിയതെന്ന് ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ പറഞ്ഞു. പാവപ്പെട്ടവർക്കുണ്ടാകുന്ന ദുരിതം ഇതുവഴി ലഘൂകരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ചികിത്സയിൽ പങ്കാളികളാവാൻ ഇതോടെ കൂടുതൽ ആശുപത്രികൾ രംഗത്തുവരുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. Content Highlights:Covid 19 Treatment To Be Free In Private Hospitals Ayushman Bharat PrathanManthi Jan Arogya Yojana, Corona Virus


from mathrubhumi.latestnews.rssfeed https://ift.tt/34ioStK
via IFTTT