Breaking

Tuesday, April 7, 2020

തീവണ്ടികളിലൊരുക്കിയത് 40,000 ഐസൊലേഷൻ കിടക്കകൾ

ന്യൂഡൽഹി: കൊറോണയ്ക്കെതിരായ പോരാട്ടത്തിനായി റെയിൽവേ ഇതുവരെ തയ്യാറാക്കിയിരിക്കുന്നത് 40,000 ഐസൊലേഷൻ കിടക്കകൾ. 2,500 കോച്ചുകൾ പരിഷ്കരിച്ചാണ് രോഗികളെ പാർപ്പിക്കാനുള്ള സൗകര്യമൊരുക്കിയത്. ആദ്യഘട്ടമായി 5,000 കോച്ചുകൾ ഐസൊലേഷൻ കോച്ചുകളാക്കാനാണ് പദ്ധതി. ബാക്കിയുള്ളവയുടെ നിർമാണവും പൂർത്തിയായിവരുകയാണ്. ദിവസവും ശരാശരി 375 കോച്ചുകൾവീതമാണ് ഐസൊലേഷൻ കോച്ചുകളാക്കി മാറ്റുന്നത്. രാജ്യത്തെ വിവിധ റെയിൽവേ സോണുകളിലായി 133 കേന്ദ്രങ്ങളിലാണ് ഈ പ്രവർത്തനം നടക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന മാർഗനിർദേശങ്ങൾപ്രകാരമാണ് നിർമാണം. മികച്ച ആരോഗ്യസംവിധാനങ്ങളും പരിചരണവും ഇവയിൽ ഉറപ്പാക്കും.


from mathrubhumi.latestnews.rssfeed https://ift.tt/34kNUZ1
via IFTTT