കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഒരാഴ്ചത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ, കേസിലെ ഒന്നാം പ്രതി ജോളി, ഇവർക്ക് സയനൈഡ് നൽകിയ ജ്വല്ലറി ജീവനക്കാരനും രണ്ടാം പ്രതിയുമായ എം എസ് മാത്യു, മാത്യുവിന് സയനൈഡ് നൽകിയ സ്വർണപ്പണിക്കാരൻ പ്രജികുമാർ എന്നിവരെ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് ആവശ്യപ്പെടും. മൂന്നുദിവസത്തേക്ക് കൂടിയാകും ഇവരെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടുക. കൂടത്തായി പൊന്നാമറ്റം റോയ് തോമസിനെ ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തിയതിനാണ് നിലവിൽ പ്രതികളെ റിമാൻഡ് ചെയ്തതും പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയതും. റോയ് തോമസിന്റെ സഹോദരനും കേസിലെ പരാതിക്കാരനുമായ റോജോ തോമസ് ചൊവ്വാഴ്ച വടകര എസ് പി ഓഫീസിലെത്തി മൊഴി നൽകിയിരുന്നു. സഹോദരി റെഞ്ചിയും ജോളിയുടെ രണ്ട് മക്കളും റോജോയ്ക്ക് ഒപ്പമുണ്ടായിരുന്നു. content highlights:koodathai murder case accused will be produced court today
from mathrubhumi.latestnews.rssfeed https://ift.tt/2VJjv2i
via
IFTTT