എം.ജി. സർവകലാശാലയിലെ ചട്ടം മറികടന്ന് സിൻഡിക്കേറ്റ് മാർക്കുദാനം ചെയ്തതോടെ എൻജിനിയറിങ് കടന്പകടന്നത് പരീക്ഷയിൽ തോറ്റ 140 വിദ്യാർഥികൾ. ഒറ്റ വിദ്യാർഥിനി നൽകിയ അപേക്ഷയിൽ സിൻഡിക്കേറ്റെടുത്ത തീരുമാനം തോറ്റവരെ മുഴുവൻ കൂട്ടത്തോടെ ജയിപ്പിച്ചു. ഏതെങ്കിലും സെമസ്റ്ററുകളിൽ ഒാരോ വിഷയംവീതം തോറ്റ കുട്ടികൾക്ക് അഞ്ചുമാർക്കുവീതം അധികം നൽകി ജയിപ്പിക്കാനായിരുന്നു ഉത്തരവ്. വിദ്യാർഥികൾക്ക് നൽകിയ മോഡറേഷനോടുകൂടിയ മാർക്കിനുപുറമേ പരമാവധി അഞ്ചുമാർക്ക് കൂടിനൽകുന്നുവെന്നാണ് ഉത്തരവ്. ഇതിന്റെ ആനുകൂല്യത്തിൽ പാസായ 140 പേരും സർട്ടിഫിക്കറ്റ് വാങ്ങി. 60 പേരുടെ അപേക്ഷകളിൽ മാർക്ക് കൂട്ടിയിട്ട് ഫലം മാറ്റിക്കൊണ്ടിരിക്കുകയാണ്. 200-ലേറെ അപേക്ഷകളാണ് ഇൗ ഉത്തരവിന്റെ ബലത്തിൽ ഫലം തിരുത്താൻ സർവകലാശാലയ്ക്കു കിട്ടിയത്. ആറു സപ്ലിമെന്ററി തോറ്റ വിദ്യാർഥിവരെ എൻജിനിയറായി. ഇൗ കുട്ടി കഴിഞ്ഞദിവസം സർട്ടിഫിക്കറ്റും നേടി. വിവിധ സെമസ്റ്ററുകളിൽ ഒാരോ വിഷയംവീതം തോറ്റ വിദ്യാർഥികൾ കൂട്ടത്തോടെ സർവകലാശാലയിൽ അപേക്ഷയുമായെത്തുകയാണ്. കഴിഞ്ഞ ഏപ്രിൽ 30-നാണ് സിൻഡിക്കേറ്റ് ഇൗ വിചിത്രതീരുമാനമെടുത്തത്. അസി. രജിസ്ട്രാർ ഇതിൽ ഉത്തരവിറക്കിയത് മേയ് 15-നും. 2018 വരെയാണ് കേരളത്തിൽ വിവിധ സർവകലാശാലകൾ ബി.ടെക്. പരീക്ഷകൾ നടത്തിയത്. അതിനുശേഷം എൻജിനിയറിങ് പരീക്ഷാ നടത്തിപ്പ് പൂർണമായി സാങ്കേതിക സർവകലാശാലയ്ക്കായി. തൊടുപുഴ എൻജീനീയറിങ് കോളേജിന്റെ ചുമതല മാത്രമാണ് നിലവിൽ എം.ജി. സർവകലാശാലയ്ക്കുള്ളത്. താമസിയാതെ അതും സാങ്കേതിക സർവകലാശാലയ്ക്ക് കൈമാറും. മാർക്ക് കൂട്ടി നൽകാൻ അപേക്ഷിച്ച വിദ്യാർഥിനി മന്ത്രിയുടെ സ്റ്റാഫിന്റെ അയൽക്കാരി തിരുവനന്തപുരം: എം.ജി. സർവകലാശാലയുടെ ബി.ടെക്. പരീക്ഷയിൽ അദാലത്തിലൂടെ മാർക്കുകൂട്ടി നൽകാൻ അപേക്ഷനൽകിയ വിദ്യാർഥിനി മന്ത്രി കെ.ടി. ജലീലിന്റെ െെപ്രവറ്റ് സെക്രട്ടറിയുെട അയൽക്കാരി. മാർക്ക് കൂട്ടി നൽകാൻ തീരുമാനിച്ച സിൻഡിക്കേറ്റ് അംഗത്തിന്റെ ബന്ധുകൂടിയാണ് കായംകുളം സ്വദേശിയായ ഈ കുട്ടി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിൻഡിക്കേറ്റംഗവും ചേർന്നാണ് അദാലത്തിൽ മാർക്ക് കൂട്ടിനൽകാൻ മുൻകൈ എടുത്തതെന്ന ആരോപണത്തിനിടെയാണ് ഈ വിവരം പുറത്തുവരുന്നത്. ഒരു വിഷയത്തിന് തോറ്റവർക്ക് മാർക്ക് കൂട്ടി നൽകാനുള്ള അദാലത്തിന്റെ തീരുമാനം വി.സി. അംഗീകരിച്ചതായും രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ, അദാലത്തിൽ മാർക്ക് കൂട്ടികൊടുത്തില്ലെന്ന വാദമാണ് വി.സി. ഉന്നയിച്ചത്. സർവകലാശാലകൾ നടത്തുന്ന അദാലത്തുകളിൽ അക്കാദമിക് കാര്യങ്ങളിൽ തീരുമാനമെടുക്കാനാകില്ല. ഭരണപരമായ കാര്യങ്ങളിലെ പരാതികളാണ് തീർപ്പാക്കേണ്ടത്. ചട്ടവിരുദ്ധമാകുന്നത് ഇങ്ങനെ * സർവകലാശാല പരീക്ഷകളിൽ വിദ്യാർഥികൾക്ക് മാർക്കുകൂട്ടി നൽകാൻ പാസ് ബോർഡിനുമാത്രമേ അധികാരമുള്ളൂ. അതും ഫലം പുറത്തുവരുന്നതിന് മുമ്പുമാത്രം. എത്ര മാർക്ക് നൽകണമെന്നും തീരുമാനിക്കുന്നത് പാസ് ബോർഡ് * വിദ്യാഭ്യാസ മന്ത്രിക്കോ സിൻഡിക്കേറ്റിനോ മാർക്കുകൂട്ടി കൊടുക്കാൻ അധികാരമില്ല * ഫലം പ്രഖ്യാപിച്ചാൽ പുനർമൂല്യനിർണയത്തിലൂെട മാത്രമേ മാർക്കിൽ മാറ്റംവരുത്താനാവൂ. വി.സി.യിൽനിന്ന് വിശദീകരണം തേടി മാർക്കുദാന വിഷയത്തിൽ വൈസ് ചാൻസലർ ഡോ. സാബു തോമസിനോട് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസ് വിശദീകരണം തേടി. സംഭവം വിവാദമായ സാഹചര്യത്തിലാണ് നടപടി. വിഷയത്തിൽ മന്ത്രി കെ.ടി. ജലീലിന്റെ ഓഫീസിൽനിന്ന് സർവകലാശാലയുമായി ബന്ധപ്പെട്ടപ്പോൾ അദാലത്ത് നടക്കുന്നതിന് മുമ്പുള്ള ദിവസംതന്നെ ഒരു കുട്ടിക്ക് ഒരുമാർക്ക് കൂട്ടി നൽകാൻ അനുമതി നൽകിയിരുന്നെന്നും വ്യക്തമായിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2MGLkEm
via
IFTTT