തിരുവനന്തപുരം: എം.ജി. സർവകലാശാലയുടെ ബി.ടെക്. പരീക്ഷയിൽ അദാലത്തിലൂടെ മാർക്കുകൂട്ടി നൽകാൻ അപേക്ഷനൽകിയ വിദ്യാർഥിനി മന്ത്രി കെ.ടി. ജലീലിന്റെ ൈപ്രവറ്റ് സെക്രട്ടറിയുെട അയൽക്കാരി. മാർക്ക് കൂട്ടി നൽകാൻ തീരുമാനിച്ച സിൻഡിക്കേറ്റ് അംഗത്തിന്റെ ബന്ധുകൂടിയാണ് കായംകുളം സ്വദേശിയായ ഈ കുട്ടി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിൻഡിക്കേറ്റംഗവും ചേർന്നാണ് അദാലത്തിൽ മാർക്ക് കൂട്ടിനൽകാൻ മുൻകൈ എടുത്തതെന്ന ആരോപണത്തിനിടെയാണ് ഈ വിവരം പുറത്തുവരുന്നത്. ഒരു വിഷയത്തിന് തോറ്റവർക്ക് മാർക്ക് കൂട്ടി നൽകാനുള്ള അദാലത്തിന്റെ തീരുമാനം വി.സി. അംഗീകരിച്ചതായും രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ, അദാലത്തിൽ മാർക്ക് കൂട്ടികൊടുത്തില്ലെന്ന വാദമാണ് വി.സി. ഉന്നയിച്ചത്. സർവകലാശാലകൾ നടത്തുന്ന അദാലത്തുകളിൽ അക്കാദമിക് കാര്യങ്ങളിൽ തീരുമാനമെടുക്കാനാകില്ല. ഭരണപരമായ കാര്യങ്ങളിലെ പരാതികളാണ് തീർപ്പാക്കേണ്ടത്. Content Highlights: Opposition alleges ministers involvement
from mathrubhumi.latestnews.rssfeed https://ift.tt/2MQD70C
via
IFTTT