Breaking

Wednesday, October 16, 2019

ജുഡീഷ്യറിയില്‍ കേന്ദ്രം പിടിമുറുക്കുന്നുവെന്ന് ജസ്റ്റിസ് ലോക്കുര്‍

ന്യൂഡൽഹി:ജഡ്ജിമാരെ ഇന്റലിജിൻസ് ബ്യുറോ നിരീക്ഷിക്കുന്നതിനെ കുറിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നിലപാട് വ്യക്തമാക്കണം എന്ന് സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച മുൻ ജഡ്ജി മദൻ ബി ലോകൂർ. മദ്രാസ് ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് താഹിൽ രമണിയെ ഇന്റലിജൻസ് ബ്യുറോ നിരീക്ഷിച്ചത് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അറിവോടെ ആണോ എന്ന് ചോദിച്ച ലോക്കുർജഡ്ജിമാരുടെ നിയമനത്തിലും സ്ഥലമാറ്റത്തിലും കേന്ദ്ര സർക്കാർ ഇടപെടൽ ശക്തമാണെന്നുംവ്യക്തമാക്കി. ദി ഇന്ത്യൻ എക്സ്പ്രസ്സിൽഎഴുതിയ കോളത്തിൽ ആണ് ജസ്റ്റിസ് ലോകൂർ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ജസ്റ്റിസ് താഹിൽ രമണിയെ സംബന്ധിച്ച് ഇന്റലിജൻസ് ബ്യുറോ നൽകിയ റിപ്പോർട്ടിനെ കുറിച്ച് തുടർ അന്വേഷണം നടത്താൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നിർദേശിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്റലിജിൻസ് ബ്യുറോ ജഡ്ജിയെ രഹസ്യമായി നിരീക്ഷിച്ച ശേഷം ആണോ ഈ റിപ്പോർട്ട് നൽകിയത് എന്ന് ജസ്റ്റിസ് ലോകൂർ ആരാഞ്ഞു. "ഇത് പോലെ എത്ര ജഡ്ജിമാരെ ഐ ബി നിരീക്ഷിക്കുന്നുണ്ട്?ഭയമോ, പക്ഷപാതമോ ഇല്ലാതെ വിധി പ്രസ്താവിക്കേണ്ട ജഡ്ജിമാർ, ഇന്റലിജിൻസ് ബ്യുറോയുടെ നിരീക്ഷണത്തിൽ വിധി എഴുതേണ്ടി വരുന്നത് ഭയപ്പാട് ഉളവാക്കുന്ന വിഷയം ആണ്". ഇന്റലിജിൻസ് ബ്യുറോയെ അന്ധമായി വിശ്വസിക്കരുത് എന്നും ജസ്റ്റിസ് ലോക്കൂർ ആവശ്യപ്പെട്ടു. ജസ്റ്റിസ് താഹിൽ രമണിയുടെ സ്ഥലംമാറ്റ വിഷയം കുറച്ച് കൂടി മാന്യമായി പരിഹരിക്കേണ്ട വിഷയം ആയിരുന്നു എന്നും ജസ്റ്റിസ് ലോകൂർ അഭിപ്രായപ്പെട്ടു. ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് 2015 ൽ റദ്ദാക്കിയെങ്കിലുംജഡ്ജിമാരുടെ നിയമനത്തിലും സ്ഥലമാറ്റത്തിലും കേന്ദ്ര സർക്കാർ ഇടപെടൽ ശക്തമാണ് എന്ന് ജസ്റ്റിസ് ലോക്കൂർ ആരോപിച്ചു. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച 43 കൊളീജിയം ശുപാർശകളിൽ സർക്കാർ അടിയന്തിരമായി തീരുമാനം എടുക്കണം എന്ന് കേന്ദ്ര നിയമമന്ത്രിക്ക് ചീഫ് ജസ്റ്റിസ് കത്ത് എഴുതേണ്ട സാഹചര്യം ഉണ്ടായി. ഹൈകോടതികളിൽ ജഡ്ജിമാരുടെ 37 ശതമാനത്തോളം ഒഴിവുകൾ ഉണ്ട്. കേന്ദ്ര സർക്കാർ കൃത്യമായ വിവരം നൽകാത്തതിനാൽ പത്ത് പേരുടെ നിയമനം സംബന്ധിച്ച് കൊളീജിയത്തിന് തീരുമാനം വൈകുന്ന സാഹചര്യം ഉണ്ടായതായും ജസ്റ്റിസ് ലോകൂർ ചൂണ്ടിക്കാട്ടി. ഭരണഘടന വിരുദ്ധം ആയ ദേശീയജുഡീഷ്യൽ കമ്മീഷൻ ആണ് ഇപ്പോൾ തീരുമാനങ്ങൾ എടുക്കുന്നത് എന്ന് തോന്നിപോകും എന്ന് ജസ്റ്റിസ് മദൻ ബി ലോകൂർ ആരോപിച്ചു. ഭരണഘടന ഭേദഗതി ചെയ്ത് ദേശീയ ജുഡീഷ്യൽ കമ്മീഷൻ തിരികെ കൊണ്ട് വരേണ്ട കാര്യം ഇല്ല. അത് ഇപ്പോൾ തന്നെ നിലവിൽ ഉണ്ടെന്നും ജസ്റ്റിസ് ലോക്കൂർ പരിഹസിച്ചു. ഈ കാലഘട്ടത്തിൽ മൗനം ഭൂഷണം അല്ലെന്നും ജസ്റ്റിസ് ലോക്കൂർ വ്യക്തമാക്കി. സുപ്രീംകോടതി തള്ളിക്കളഞ്ഞ ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ അതിന്റെ തല വീണ്ടും പൊക്കിത്തുടങ്ങിയിട്ടുണ്ടെന്നും അതൊരു ഭീകരജീവിയായിട്ടുണ്ടെന്നും ജസ്റ്റിസ് ലോക്കൂർ പരിഹസിച്ചു. കമ്മീഷൻ തിരിച്ചുകൊണ്ടുവരുന്നതിനായി ഇനിയിപ്പോൾ ഭരണഘടന ഭേദഗതി ചെയ്യേണ്ടതില്ലെന്നും അതിപ്പോൾതന്നെ പ്രതികാര ബുദ്ധിയോടെ നിലവിലുണ്ടെന്നും ജസ്റ്റിസ് ലോക്കുർ പറഞ്ഞു. നിർണ്ണായകമായ ഇത്തരം വിഷയങ്ങളിലുള്ള നിശ്ശബ്ദത സുവർണ്ണമല്ല. എന്നും ജസ്റ്റിസ് ലോക്കുർ ഓർമ്മിപ്പിച്ചു. content highlights:NJAC is rearing its head and is now Frankenstein's monster, says Madan B Lokur


from mathrubhumi.latestnews.rssfeed https://ift.tt/2MkAnt8
via IFTTT