Breaking

Wednesday, October 16, 2019

ശരിദൂരത്തിന് കാരണം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍: നിലപാട് കടുപ്പിച്ച് എന്‍എസ്എസ്

പെരുന്ന: വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിശ്വാസികൾക്ക് അനുകൂലമായ നടപടികൾ സ്വീകരിച്ചില്ലെന്ന് വീണ്ടും എൻഎസ്എസ്. അതുകൊണ്ടാണ് ഉപതിരഞ്ഞെടുപ്പിൽ ശരിദൂരം സ്വീകരിക്കാൻ കാരണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രസ്താവനയിലൂടെ വ്യക്തമാക്കി. എൻ.എസ്.എസ് രാഷ്ട്രീയമായി സമദൂരത്തിൽനിന്നും ശരിദൂരത്തിലേക്ക് പോകാൻ കാരണം ശബരിമലയുവതീപ്രവേശനം സംബന്ധിച്ചുള്ള പ്രശ്നം മാത്രമാണെന്നു വരുത്തിത്തീർക്കാനുള്ള പ്രചാരണമാണ് ഇപ്പോൾ ചിലരുടെ ഭാഗത്തുനിന്നും നടന്നുവരുന്നത്. ഇടതുപക്ഷ സർക്കാരാകട്ടെ, ഈശ്വരവിശ്വാസം ഇല്ലാതാക്കുവാൻ വിശ്വാസികൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും എതിരായി നിലകൊള്ളുക മാത്രമല്ല, നവോത്ഥാനത്തിന്റെ പേരിൽ ജനങ്ങളിൽ വിഭാഗീയത വളർത്തിയും, ജാതി-മതചിന്തകൾ ഉണർത്തിയും മുന്നാക്ക-പിന്നാക്ക ചേരിതിരിവുണ്ടാക്കി രാഷ്ട്രീയമുതലെടുപ്പിനു ശ്രമിക്കുന്നതിനെയും എൻ.എസ്.എസ്. എതിർക്കുന്നു. ഒരു വിഭാഗത്തെ താലോലിക്കുകയും അവരെ പ്രീതിപ്പെടുത്താൻ മുന്നാക്കവിഭാഗത്തെ മാത്രം ബോധപൂർവമായി അവഗണിക്കുകയുമാണ് സംസ്ഥാനസർക്കാർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. മുന്നാക്കവിഭാഗങ്ങൾക്കും അവരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ലഭിച്ചുവന്നിരുന്ന ആനുകൂല്യങ്ങളെല്ലാം ഈ സർക്കാർ തടഞ്ഞുവച്ചിരിക്കുന്ന കാര്യം പലതവണ അക്കമിട്ടുനിരത്തിയിട്ടുള്ളതാണ്. അതിനൊന്നും മറുപടി പറയാതെയും പരിഹാരം ഉണ്ടാക്കാതെയും എൻ.എസ്.എസ്സിന്റെ നിലപാടിനെ നിസ്സാരമാക്കി തള്ളിക്കളഞ്ഞാൽ ജനങ്ങൾ അതേപടി ഉൾക്കൊള്ളുമെന്ന് ആരും വ്യാമോഹിക്കേണ്ട. എൻ.എസ്.എസ്. നേതൃത്വം പറഞ്ഞാൽ നായർസമുദായാംഗങ്ങൾ അനുസരിക്കില്ല എന്ന് മുമ്പും പല നേതാക്കളും പറഞ്ഞുകേട്ടിട്ടുണ്ട്. എൻ.എസ്.എസ്സിനെ സ്നേഹിക്കുന്ന സമുദായാംഗങ്ങൾ എക്കാലവും അതിനെ പുച്ഛിച്ചു തള്ളിയിട്ടേയുള്ളു. സാമൂഹ്യനീതിക്കുവേണ്ടിയാണ് ഈ വരുന്ന ഉപതിരഞ്ഞെടുപ്പുകളിൽ എൻ.എസ്.എസ്. ശരിദൂരം സ്വീകരിച്ചിരിക്കുന്നത്; സംസ്ഥാനസർക്കാരിനെ സമ്മർദ്ദത്തിലാക്കി എന്തെങ്കിലും സ്ഥാനമാനങ്ങൾക്കോ വഴിവിട്ടുള്ള ആനുകൂല്യങ്ങൾക്കോ വേണ്ടിയല്ല എന്നുള്ള കാര്യം രാഷ്ട്രീയനേതൃത്വങ്ങൾ മനസ്സിലാക്കണം Content Highlights: Both governments are against devotees


from mathrubhumi.latestnews.rssfeed https://ift.tt/33ydFn3
via IFTTT