മുംബൈ: ബിജെപിക്ക് വോട്ട് ചെയ്യുന്നത് പാകിസ്താനിൽ അണുബോംബ് വീഴുന്നതിന് തുല്യമെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മൗര്യയുടെ വിവാദ പ്രസ്താവന. താമര ചിഹ്നത്തിൽ ജനം വോട്ട് ചെയ്യുന്നതിന് അർഥം ഒരു അണുബോംബ് പാകിസ്താനിൽ വീണുവെന്നാണ്. അതുകൊണ്ട് ബിജെപിക്ക് വോട്ട് ചെയ്യൂ, അതുവഴി നമ്മുടെ പാർട്ടിയെ മഹാരാഷ്ട്രയിൽ വീണ്ടും അധികാരത്തിലെത്തിക്കൂ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഉറപ്പായും താമര വിരിയുമെന്നാണ് എന്റെ ഉറച്ചവിശ്വാസം-മിറ ബയന്തർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി നരേന്ദ്ര മെഹ്തയ്ക്ക് വോട്ട് ചോദിച്ചുകൊണ്ട് കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ലക്ഷ്മീദേവീ കൈയിലോ, സൈക്കിളിലോ വാച്ചിലോ ഇരിക്കില്ല, മറിച്ച് താമരയിലാണ് ഇരിക്കുക. ആർട്ടിക്കിൾ 370 റദ്ദാക്കിയത് താമര കാരണമാണ്. താമര വികസനത്തിന്റെ ചിഹ്നമാണ്-മൗര്യ പറഞ്ഞു. ഈ മാസം 21 നാണ് മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്
from mathrubhumi.latestnews.rssfeed https://ift.tt/2VFbHi1
via
IFTTT