ശ്രീനഗർ: ജമ്മു കശ്മീരിലെ പോസ്റ്റ് പെയ്ഡ് മൊബൈൽ ഫോൺ സേവനങ്ങൾതിങ്കളാഴ്ചഉച്ചയ്ക്ക് 12 മണിയോടെ പുനഃസ്ഥാപിക്കും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന നടപടിയുമായി ബന്ധപ്പെട്ടാണ് മൊബൈൽ ഫോൺ സേവനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എല്ലാ പോസ്റ്റ് പെയ്ഡ് മൊബൈൽ ഫോൺ കണക്ഷനുകളും ഒക്ടോബർ 14 തിങ്കളാഴ്ച 12 മണിമുതൽ പുനഃരാരംഭിക്കും. സംസ്ഥാനത്താകെ ഇത് ബാധകമാണ്- ജമ്മു കശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാൽ അറിയിച്ചു. അതേസമയം ഇന്റർനെറ്റ് സേവനങ്ങൾ ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. മൊബൈൽ കണക്ഷനുകൾ പുനഃസ്ഥാപിക്കുന്നതിനു മുന്നോടിയായി പോലീസും സുരക്ഷാസേനയും മുൻകരുതൽ ശക്തമാക്കിയിട്ടുണ്ട്. മൊബൈൽ ഫോണുകളുപയോഗിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണിത്. ഉന്നതവൃത്തങ്ങൾ നൽകുന്ന സൂചനകൾ പ്രകാരം, നിയമവിരുദ്ധ സംഘംചേരലുകൾ തടയാനായി തന്ത്രപ്രധാനമേഖലകളിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുമെന്നും സൂചനയുണ്ട്.ലാൻഡ് ലൈൻ കണക്ഷനുകൾ കഴിഞ്ഞമാസം പുനഃസ്ഥാപിച്ചിരുന്നു. content highlights:post paid mobile connections in jammu kashmir to be restored at 12 pm today
from mathrubhumi.latestnews.rssfeed https://ift.tt/2MC5FL3
via
IFTTT