Breaking

Tuesday, October 15, 2019

കൂടത്തായി കേസ്: പരാതിക്കാരനായ റോജോ തോമസ് എസ് പി ഓഫീസിലെത്തി

വടകര: കൂടത്തായി കേസിലെ പരാതിക്കാരനായ റോജോ തോമസ് അന്വേഷണ സംഘത്തിന് മൊഴി നൽകാനായി വടകര എസ് പി ഓഫീസിലെത്തി. കൂടത്തായി പരമ്പരക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസിന്റെ സഹോദരനാണ് റോജോ. തിങ്കളാഴ്ച പുലർച്ചെയാണ് റോജോ അമേരിക്കയിൽനിന്ന് നാട്ടിലെത്തിയത്. അന്വേഷണസംഘത്തിന്റെ നിർദേശപ്രകാരമാണ് റോജോ മൊഴി നൽകാനെത്തിയത്. എസ് പി ഓഫീസിലെത്തിയ മാധ്യമങ്ങളുടെ ചോദ്യങ്ങളോട്, മൊഴിയെടുപ്പിനു ശേഷം പ്രതികരിക്കാമെന്നായിരുന്നു റോജോയുടെ മറുപടി. റോജോയ്ക്കൊപ്പം സഹോദരി റെഞ്ചിയും എത്തിയിട്ടുണ്ട്. കൂടത്തായിയിലെ മരണങ്ങളിൽ എപ്പോൾ മുതലാണ് സംശയങ്ങൾ തോന്നിത്തുടങ്ങിയത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ റോജോയോട് ചോദിച്ചേക്കും. ജോളിയുടെ രണ്ടാംഭർത്താവ് ഷാജു, ഇദ്ദേഹത്തിന്റെ പിതാവ് സക്കറിയ എന്നിവരെ തിങ്കളാഴ്ച അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. content highlights:koodathai murder case rojo thomas reaches sp office


from mathrubhumi.latestnews.rssfeed https://ift.tt/2VFZKIS
via IFTTT