തൃശ്ശൂർ: ഊബർ ടാക്സി ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുത്തു. ചൊവ്വാഴ്ച പുലർച്ചെ തൃശ്ശൂർ ആമ്പല്ലൂരിൽവെച്ചാണ് രണ്ടുപേർ ടാക്സി ഡ്രൈവറായ രാജേഷിനെ ആക്രമിച്ച് കാർ തട്ടിയെടുത്തത്. അക്രമികൾ തട്ടിയെടുത്ത കാർ പിന്നീട് പോലീസ് സംഘം കാലടിയിൽനിന്ന് കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെ തൃശ്ശൂരിലെ ദിവാൻജിമൂലയിൽനിന്നാണ് രണ്ടുപേർ രാജേഷിന്റെ ഊബർ ടാക്സി വിളിച്ചത്. പുതുക്കാട്ടേക്കായിരുന്നു ഓട്ടം. കാർ ആമ്പല്ലൂരിൽ എത്തിയപ്പോൾ ഇവർ രാജേഷിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി കാർ തട്ടിയെടുക്കുകയുമായിരുന്നു. രാജേഷിനെ വഴിയിൽ ഉപേക്ഷിച്ച അക്രമികൾ എറണാകുളം ഭാഗത്തേക്കാണ് പോയത്. തൊട്ടുപിന്നാലെ ഇതുവഴിയെത്തിയ ഹൈവേ പോലീസ് സംഘമാണ് രാജേഷിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. കാറുമായി കടന്നുകളഞ്ഞ സംഘത്തെ പോലീസ് സംഘം പിന്തുടർന്നെങ്കിലും കാലടിയിൽവെച്ച് ഇവർ കാർ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സംഭവത്തിൽ പരിക്കേറ്റ ഡ്രൈവർ രാജേഷിനെ പുതുക്കാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെങ്കിലും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പ്രതികളെ ഉടൻപിടികൂടുമെന്നും പോലീസ് അറിയിച്ചു. Content Highlights:uber taxi driver attacked in thrissur, and car stolen by two
from mathrubhumi.latestnews.rssfeed https://ift.tt/2oK8At3
via
IFTTT