Breaking

Tuesday, October 15, 2019

മുംബൈയിലെ പീഡനക്കേസ്: ബിനോയ് കോടിയേരിയുടെ ഹര്‍ജി രണ്ടുവര്‍ഷത്തേക്ക് നീട്ടിവെച്ചു

മുംബൈ: പീഡനക്കേസിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് രണ്ടുവർഷത്തേക്ക് നീട്ടിവെച്ചു. ബോംബെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് 2021 ജൂൺ മാസത്തിലേക്ക് മാറ്റിയത്. കേസിൽ ഡി.എൻ.എ. പരിശോധന ഫലം ലഭിക്കാൻ വൈകുമെന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് ബോംബെ ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഡി.എൻ.എ. പരിശോധന ഫലം ലഭിക്കാൻ കാലതാമസമുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിരുന്നു. ഡി.എൻ.എ. പരിശോധന നടത്തുന്ന ലാബിൽ നേരത്തെയുള്ള ഒട്ടേറെ കേസുകളുടെ പരിശോധന നടക്കാനുണ്ടെന്നും അതിനാൽ ബിനോയ് കോടിയേരിയുടെ കേസിലെ ഫലം ലഭിക്കാൻ താമസമുണ്ടാകുമെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം. ബിഹാർ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് മുംബൈ ഓഷ്വാര പോലീസ് ബിനോയ് കോടിയേരിക്കെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്തത്. യുവതിയുടെ കുട്ടിയുടെ പിതാവ് ബിനോയ് കോടിയേരിയാണെന്ന് തെളിയിക്കാൻ ഡി.എൻ.എ. പരിശോധന നടത്തണമെന്നും പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഡി.എൻ.എ. പരിശോധന നടത്താൻ ബിനോയ് വിസമ്മതിച്ചെങ്കിലും പിന്നീട് കോടതിയുടെ കർശന നിർദേശത്തെതുടർന്ന് രക്തസാമ്പിൾ നൽകുകയായിരുന്നു. ഇതിനിടെയാണ് തനിക്കെതിരെയുള്ള എഫ്.ഐ.ആർ. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. Content Highlights: Binoy Kodiyeri case shifted to two years


from mathrubhumi.latestnews.rssfeed https://ift.tt/32gMxJ9
via IFTTT