നാഗ്പുർ: വീർ സവർക്കർക്ക് ഭാരത രത്ന നൽകുമെന്നുള്ള മഹാരാഷ്ട്രയിലെ എൻഡിഎ പ്രകടനപത്രികയിലെ വാഗ്ദാനത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് മനീഷ് തിവാരി. രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്ന സവർക്കർക്കല്ല നൽകേണ്ടത്,മറിച്ച് നാഥുറാം ഗോഡ്സെക്ക് നൽകാൻ ബിജെപി തയ്യാറാകണമെന്നും തിവാരി പറഞ്ഞു. മഹാത്മാ ഗാന്ധിയെ വധിക്കാൻ ഗൂഢാലോചന നടത്തിയ കുറ്റം മാത്രമേ സവർക്കറുടെ പേരിലുള്ളൂ. ഗോഡ്സെ ഗാന്ധിജിയെ കൊലപ്പെടുത്തി. അത് കൊണ്ട് ഗാന്ധിജിയുടെ 150-ാം ജന്മദിനമാഘോഷിക്കുന്ന ഈ അവസരത്തിൽ ഗോഡ്സെക്കാണ് ഭാരത രത്നം നൽകേണ്ടതെന്നും തിവാരി നാഗ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞു. സവർക്കർക്ക് ഭാരത രത്ന നൽകുമെന്ന് വാഗ്ദാനം ചെയ്തുള്ള ബിജെപിയുടെ പ്രകടന പത്രികക്കെതിരെ കോൺഗ്രസിന്റേതടക്കം നിരവധി നേതാക്കൾ രംഗത്തെത്തിയിരുന്നു. ബിജെപി വർക്കിങ് പ്രസിഡന്റ്.ജെ.പി നഡ്ഡ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ചേർന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രകടനപത്രികയിലാണ് ഇക്കാര്യമുള്ളത്. സവർക്കറെ കൂടാതെ ജ്യോതിറാവു ഫുലെ, സാവിത്രിബായ് ഫുലെ എന്നിവരുടെ പേരുകളും ഭാരത രത്നക്കായി നിർദേശിക്കുമെന്ന് ബിജെപിയുടെ പ്രകടനപത്രികയിലുണ്ട്. Content Highlights:Instead of Savarkar, govt should confer Bharat Ratna to Godse: Manish Tiwari
from mathrubhumi.latestnews.rssfeed https://ift.tt/2pn7xzj
via
IFTTT