ആലപ്പുഴ: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പിൽ ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി എൻ.എസ്.എസ് പരസ്യമായി പ്രചാരണത്തിനിറങ്ങിയിരുന്നു. ഇത്ചൂണ്ടിക്കാട്ടിയാണ് കോടിയേരിയുടെ പ്രതികരണം. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് ഇതുസംബന്ധിച്ച് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി സംഘടനകൾ പരസ്യമായി വോട്ട് ചോദിക്കുന്നത്ചട്ടവിരുദ്ധമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എൻ.എസ്.എസിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ടിക്കാറാം മീണയുടെ ഈ നിരീക്ഷണം ശരിയാണെന്ന് കോടിയേരിവ്യക്തമാക്കുകയും ചെയ്തു. വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിലാണ് പരസ്യ പ്രചാരണം നടത്തുന്നത്. കരയോഗങ്ങളുടേയും വനിതാ സമാജങ്ങളുടേയും നേതൃത്വത്തിൽ പ്രചാരണം നടത്തി വരികയാണെന്ന് എൻഎസ്എസ് നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു. Content Highlights:Kodiyeri Balakrishnan-NSS-Election Commission-Election campaign based on caste
from mathrubhumi.latestnews.rssfeed https://ift.tt/31oexZU
via
IFTTT