വാഷിങ്ടൺ: നിക്ഷേപകർക്ക് ഇന്ത്യയെക്കാൾ മികച്ച ഒരിടം ലോകത്തെവിടെയും കണ്ടെത്താനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ജനാധിപത്യ സൗഹൃദവും മൂലധനഭക്തിയുമുള്ളതാണ് ഇന്ത്യയിലെ അന്തരീക്ഷമെന്നും അവർ കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര നാണയനിധി ആസ്ഥാനത്ത് അന്താരാഷ്ട്ര നിക്ഷേപകരുമായി സംവദിക്കുകയായിരുന്നു മന്ത്രി. പരിഷ്കാരങ്ങൾ നടപ്പാക്കാനുള്ള നിരന്തരശ്രമങ്ങളിലാണ് സർക്കാരെന്നും മന്ത്രി കൂട്ടിച്ചേർത്തു. യു എസ്- ഇന്ത്യാ സ്ട്രാറ്റജിക്ക് ആൻഡ് പാർട്ണർഷിപ്പ് ഫോറവുമായി സഹകരിച്ച് ഫിക്കി(ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി)യാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്നും അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. ഏറ്റവും മികച്ച വൈദഗ്ധ്യമുള്ള തൊഴിലാളികളുണ്ട്. സർക്കാർ തുടർച്ചയായി പരിഷ്കാരങ്ങൾ നടപ്പാക്കുന്നുണ്ട്. ഇവയെല്ലാത്തിനും മുകളിൽ ജനാധിപത്യവും നീതിന്യായ വ്യവസ്ഥയും- നിർമലാ സീതാരാമൻ വ്യക്തമാക്കി. നിക്ഷേപകർ എന്തിന് ഇന്ത്യക്കു വേണ്ടി ഫണ്ട് മാറ്റിവെക്കണമെന്ന ചോദ്യത്തിന്- കോടതി നടപടികളിൽ കുറച്ച് മെല്ലപ്പോക്കുണ്ടെങ്കിലും ഇന്ത്യ സുതാര്യവും തുറന്നമനസ്സുള്ളതുമായ സമൂഹമാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ മുരടിപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് സമ്മർദ്ദത്തിലായ മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സർക്കാർ എടുത്തുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. content highlights:investors can find no better place in the world than india says nirmala sitharaman
from mathrubhumi.latestnews.rssfeed https://ift.tt/35IKxLE
via
IFTTT