Breaking

Monday, October 21, 2019

അഞ്ച് മണ്ഡലങ്ങളിലും വോട്ടെടുപ്പ് തുടങ്ങി; പലയിടത്തും കനത്ത മഴ, ബൂത്തുകള്‍ മാറ്റിസ്ഥാപിച്ചു

തിരുവനന്തപുരം/കൊച്ചി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും പോളിങ് ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ മണ്ഡലങ്ങളിലെ ബൂത്തുകളിൽ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപാർട്ടികളുടെ പോളിങ് ഏജന്റുമാരുടെയും സാന്നിധ്യത്തിൽ മോക്ക് പോളിങ് പൂർത്തിയാക്കിയശേഷമാണ് പോളിങ് തുടങ്ങിയത്. രാവിലെ ഏഴുമണി മുതൽ വൈകീട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. മഞ്ചേശ്വരത്തെ എൽ.ഡി.എഫ്. സ്ഥാനാർഥി എം.ശങ്കർ റേ അങ്കടിമോഗറു സ്കൂളിലെ ബൂത്തിൽ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി. മഞ്ചേശ്വരത്തെ എൽ.ഡി.എഫ്. സ്ഥാനാർഥി എം.ശങ്കർ റേ അങ്കടിമോഗറു സ്കൂളിലെ ബൂത്തിൽ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തുന്നു. ഫോട്ടോ: റിഥിൻ ദാമു അതേസമയം, പലയിടത്തും കനത്ത മഴ തുടരുന്നത് വോട്ടെടുപ്പിനെ ബാധിച്ചേക്കുമെന്നാണ് ആശങ്ക. അരൂരിലും കോന്നിയിലും തിങ്കളാഴ്ച പുലർച്ചെ മുതൽ ശക്തമായ മഴയാണ്. തിരുവനന്തപുരം വട്ടിയൂർക്കാവിലും എറണാകുളത്തും മഴ പെയ്യുന്നുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം,എറണാകുളം ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അരൂരിലെ നിരവധി ബൂത്തുകളിൽ വൈദ്യുതി ബന്ധം തകരാറിലായത് പോളിങ് വൈകാൻ കാരണമാകുമെന്നാണ് വിവരം. എറണാകുളത്ത് പലയിടത്തും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴ കാരണം എറണാകുളത്ത് അയ്യപ്പൻകാവ് ശ്രീനാരായണ സ്കൂളിലെ 64-ാം നമ്പർ ബൂത്ത് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. കടേരിബാഗിലും വെള്ളക്കെട്ടിനെ തുടർന്ന് ബൂത്ത് മാറ്റി. എറണാകുളത്ത് വെള്ളം കയറിയ പോളിങ് സ്റ്റേഷനുകളിലെത്തുന്ന വോട്ടർമാർക്ക് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ സൗകര്യമൊരുക്കും. Content Highlights:kerala byelections 2019 polling day


from mathrubhumi.latestnews.rssfeed https://ift.tt/2pEH7ck
via IFTTT