ന്യൂഡൽഹി: ഐക്യരാഷ്ട്രസഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന വാർത്ത കഴിഞ്ഞദിവസമാണ് പുറത്തെത്തിയത്. അംഗരാജ്യങ്ങൾ, 2019ലെ ബജറ്റിന്റെ 70 ശതമാനം മാത്രം നൽകിയതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. എന്നാൽ ഐക്യരാഷ്ട്ര സഭയ്ക്ക് നൽകേണ്ട മുഴുവൻ തുകയും ഇന്ത്യ നൽകിയിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സൈദ് അക്ബറുദ്ദീൻ വെള്ളിയാഴ്ച വ്യക്തമാക്കി. All paid. Only 35 States of 193 have paid all dues to @UN as of today.... pic.twitter.com/FKJaWKp0ti — Syed Akbaruddin (@AkbaruddinIndia) October 11, 2019 193 അംഗരാജ്യങ്ങളിൽ ഇന്ത്യയുൾപ്പെടെയുള്ള 35 രാജ്യങ്ങൾ മാത്രമാണ് മുഴുവൻ വിഹിതവും കുടിശികയും അടച്ചുതീർത്തിട്ടുള്ളത്. അതേസമയം വിഹിതം അടച്ചുതീർക്കാനുള്ള രാജ്യങ്ങളുടെ പേര് ഐക്യരാഷ്ട്രസഭ പരസ്യപ്പെടുത്തിയിട്ടില്ല. ആകെ 64 രാജ്യങ്ങളാണ് ഐക്യരാഷ്ട്രസംഘടനയ്ക്ക് പണം നൽകാനുള്ളത്. യു എസ്, ബ്രസീൽ, അർജന്റീന, മെക്സിക്കോ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നുവെന്നാണ് സൂചന. content highlights:india among 35 nations to have cleared all dues in united nations
from mathrubhumi.latestnews.rssfeed https://ift.tt/33o365V
via
IFTTT