Breaking

Saturday, October 12, 2019

രണ്ടാം ഭര്‍ത്താവിനേയും സുഹൃത്തിന്റെ ഭാര്യയേയും ജോളി വധിക്കാന്‍ ശ്രമിച്ചെന്ന് പോലീസ്

ഫോട്ടോ: സാജൻ. വി.നമ്പ്യാർ കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി, രണ്ടാം ഭർത്താവ് ഷാജുവിനേയും ജോളിയുടെ സുഹൃത്ത് ജോൺസന്റെ ഭാര്യയേയുംവധിക്കാൻ ശ്രമിച്ചുവെന്ന് പോലീസ്. ബി എസ് എൻ എൽ ജീവനക്കാരനായ ജോൺസനെവിവാഹം ചെയ്യാനാണ് ഷാജുവിനേയും ജോൺസന്റെ ഭാര്യയേയുംകൊലപ്പെടുത്താൻ ജോളി ശ്രമിച്ചത്. അധ്യാപകനായ ഷാജുവിനെ കൊലപ്പെടുത്തുന്നതിലൂടെ സർക്കാർ സർവീസിൽ ആശ്രിതനിയമനവും ജോളി ലക്ഷ്യം വെച്ചിരുന്നു. ആദ്യഭർത്താവ് റോയി തോമസ് മരിച്ചതിന്റെ രണ്ടാംദിവസം ഒരു പുരുഷസുഹൃത്തിനൊപ്പം ജോളി കോയമ്പത്തൂരിലെത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. ഇത് ജോൺസൺ ആണെന്നാണ് സൂചന. ഐ ഐ എമ്മിൽ എന്തോ ക്ലാസുണ്ടെന്ന് പറഞ്ഞായിരുന്നു ജോളി വീട്ടിൽനിന്ന് ഇറങ്ങിയത്. ജോളിയും ജോൺസണും കുടുംബാംഗങ്ങളുമൊത്ത് പലവട്ടം സിനിമയ്ക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പോയിട്ടുണ്ട്. എന്നാൽ ഇതിനിടെ ജോളിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ ജോൺസന്റെ ഭാര്യ ഇവരുമായുള്ള സൗഹൃദം ഉപേക്ഷിച്ചു. തുടർന്ന് ഇക്കാര്യം ജോൺസണിനോട് പറയുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ആദ്യഭർത്താവ് റോയി തോമസിനെ കൊലപ്പെടുത്തിയ ശേഷം ജോളി ആദ്യം വിളിച്ചത് നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള മാത്യുവിനെയാണെന്നും പോലീസ് പറഞ്ഞു. റോയിയുടെ ഫോണിൽനിന്നു തന്നെയാണ് മാത്യുവിനെ വിളിച്ചത്. അതേസമയം കേസിലെ അന്വേഷണ പുരോഗതി നേരിട്ട് വിലയിരുത്താൻ ഡി ജി പി ലോക്നാഥ് ബെഹ്റ ഇന്ന് കൂടത്തായിയിലെത്തും. പൊന്നാമറ്റം വീട്ടിലെത്തി കാര്യങ്ങൾ വിലയിരുത്തിയ ശേഷം അദ്ദേഹം വടകര എസ് പി ഓഫീസിലെത്തും. അന്വേഷണ ഉദ്യോഗരെയെല്ലാം ഇവിടേക്ക് വിളിപ്പിച്ചിട്ടുണ്ട്. തുടർന്ന് പത്തുമണിയോടെ ഡിജിപിയുടെ അധ്യക്ഷതയിൽ യോഗം ചേരുകയും കേസിന്റെ ഇതുവരെയുള്ള പുരോഗതി വിലയിരുത്തുകയും ചെയ്യും. content highlights:Koodthai murder case jolly tried to kill shaju says police


from mathrubhumi.latestnews.rssfeed https://ift.tt/2IItPlW
via IFTTT