കയ്പമംഗലം: വഴിയമ്പലത്തെ പെട്രോൾ പമ്പിൽ നിന്ന് പുറപ്പെട്ട പമ്പുടമ മനോഹരൻ ഗുരുവായൂരിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയേറെ. സംഭവത്തിനു പിന്നിൽ ക്വട്ടേഷൻ സംഘത്തെയും പോലീസ് സംശയിക്കുന്നുണ്ട്. ജില്ലയ്ക്കകത്തും പുറത്തുമുള്ള സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചുവരികയാണ് പോലീസ്. മുൻപ് രണ്ടുതവണ ഇദ്ദേഹത്തിന്റെ ൈകയിൽനിന്ന് പണം തട്ടാനുള്ള ശ്രമമുണ്ടായിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സംഭവത്തിനുശേഷം മനോഹരൻ പണം ൈകയിൽ കൊണ്ടുപോകാറില്ല. കാളമുറി പടിഞ്ഞാറ് അകംപാടത്താണ് മനോഹരന്റെ വീട്. പമ്പിൽനിന്ന് മൂന്ന് കിലോമീറ്ററോളമേ വീട്ടിലേയ്ക്കുള്ളൂ. മനോഹരൻ തനിച്ച് കാറിൽ കയറിപ്പോകുന്നതിന്റെ ദൃശ്യം സി.സി.ടി.വി.യിലുണ്ട്. ഈ യാത്രയ്ക്കിടെ ആരെങ്കിലും കാർ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയി കൊലനടത്തിയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഈ ഭാഗത്തുള്ള മുഴുവൻ സി.സി.ടി.വി. ക്യാമറകളും അരിച്ചുപെറുക്കുകയാണ് പോലീസ്. ആരുമായും പരിധിയിൽ കവിഞ്ഞ് അടുപ്പം കാണിക്കാത്ത മനോഹരന് ആരുമായും സാമ്പത്തിക ഇടപാടുകളോ ബാധ്യതകളോ ഇല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. പമ്പുടമ റോഡരികിൽ കൊല്ലപ്പെട്ട നിലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പമ്പിൽനിന്ന് അർധരാത്രി കാറിൽ കയറി വീട്ടിലേയ്ക്ക് മടങ്ങിയ മനോഹരന്റെ മരണവാർത്തയാണ് മണിക്കൂറുകൾക്കുള്ളിൽ എത്തിയത്. എന്നാൽ വഴിയമ്പലത്തുനിന്നും ഹൈവേയിൽനിന്നും ചെറിയ റോഡിലൂടെ കുറച്ചുദൂരം സഞ്ചരിച്ച് വേണം വീട്ടിലേയ്ക്കെത്താൻ. രാത്രി 12.45-ന് ശേഷം ഈ റോഡിലൂടെ അസാധാരണ സ്പീഡിൽ ഒരു ബൈക്കും പിന്നാലെ ഒരു കാറും കടന്നുപോയതായി പരിസരത്തുള്ള ഒരാൾ മൊഴി നൽകിയിട്ടുണ്ട്. ദിവസവും ഈ സമയത്ത് മനോഹരന്റെ കാർ കടന്നുപോകാറുണ്ടെന്നും ഇയാൾ നൽകിയ മൊഴിയിൽ പറയുന്നു. 35 വർഷത്തോളം വിദേശത്തായിരുന്ന മനോഹരൻ 12 വർഷം മുമ്പാണ് നാട്ടിലെത്തി പെട്രോൾ പമ്പ് ഏറ്റെടുത്ത് നടത്തുന്നത്. പമ്പ് 24 മണിക്കൂർ പ്രവർത്തനമാക്കിയതു മുതൽ രാത്രി ഒരുമണിക്ക് ശേഷമാണ് വീട്ടിലെത്താറ്. പമ്പിലെ കളക്ഷൻ തുക കാറിൽ കൊണ്ടുപോകാറില്ലെന്നും സ്വർണാഭരണം ധരിക്കുന്ന ശീലമില്ലെന്നും ബന്ധുക്കൾ പറയുന്നു. എന്നാൽ മനോഹരന്റെ ൈകയിൽ പണമുണ്ടായിരിക്കുമെന്ന് കരുതി ആരെങ്കിലും നടത്തിയ നീക്കമാകാമെന്നും സംശയിക്കുന്നുണ്ട്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വർഗീസ്, എസ്.ഐ.മാരായ ജയേഷ് ബാലൻ, അനൂപ്, ക്രൈംബ്രാഞ്ച് എസ്.ഐ. എം.പി. മുഹമ്മദ് റാഫി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണം ഊർജിതമാക്കി. കാറിൽ ഉണ്ടായിരുന്നത് മൂന്നുപേർ; വണ്ടിയുടെനമ്പർ പ്ലേറ്റ് ഊരിമാറ്റി സംഭവസ്ഥലത്ത് പോലീസ്നായയെ പരിശോധനയ്ക്കെത്തിച്ചപ്പോൾ ഗുരുവായൂർ: കൊലചെയ്യപ്പെട്ട മനോഹരന്റെ കാറിൽ മൂന്നുപേർ ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. പെരിന്തൽമണ്ണയിലെ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലെ പാർക്കിലാണ് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് കാർ കണ്ടെത്തിയത്. വണ്ടിയുടെ നമ്പർ പ്ലേറ്റുകൾ ഊരിമാറ്റിയ നിലയിലാണ്. വണ്ടിയിടിച്ചതിന്റെ പാടുകളുമുണ്ട്. ആരും ശ്രദ്ധിക്കാതിരിക്കാൻ പാർക്കിൽനിന്ന് അല്പംമാറി പുല്ലുകൾ വളർന്നുനിൽക്കുന്നിടത്തേയ്ക്ക് കയറ്റിയിട്ടിരിക്കുകയായിരുന്നു കാർ. പാർക്കിലുണ്ടായിരുന്ന ഒരാളാണ് കാർ ശ്രദ്ധിച്ചത്. വിവരമറിഞ്ഞ് രാത്രി പെരിന്തൽമണ്ണ പോലീസെത്തി കാർ കസ്റ്റഡിയിലെടുത്തു. Content Highlights:petrol pump owner murder, theft attempt reported before, Kaipamangalam, Thrissur
from mathrubhumi.latestnews.rssfeed https://ift.tt/2IX2yfM
via
IFTTT