Breaking

Monday, October 21, 2019

ഈ ഭ്രാന്തന്മാരോട് സംസാരിച്ചിട്ട് കാര്യമില്ല; അഭിജിത്തിനോട് രാഹുൽ

: കേന്ദ്രമന്ത്രിമാരുടെയും ബി.ജെ.പി. നേതാക്കളുടെയും വിമർശനത്തിനുപാത്രമായ നൊബേൽ ജേതാവ് അഭിജിത് ബാനർജിക്ക് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പിന്തുണ. “പ്രിയപ്പെട്ട ബാനർജി, വിദ്വേഷം കൊണ്ട് അന്ധരായ ഈ ഭ്രാന്തന്മാർക്ക് ആരാണ് ഒരു പ്രൊഫഷണലെന്ന് ഒരു ധാരണയുമില്ല. ഒരു ദശകം ശ്രമിച്ചാലും നിങ്ങൾക്കവരെയത് ബോധ്യപ്പെടുത്താനുമാവില്ല. പക്ഷേ, ഒരു കാര്യം ഉറപ്പാണ്, നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ഇന്ത്യയിലെ ലക്ഷക്കണക്കിനു ജനങ്ങൾ അഭിമാനം കൊള്ളുന്നു”-രാഹുൽ ട്വിറ്ററിൽ കുറിച്ചു. അഭിജിത് ബാനർജി ഇടതുചായ്വുള്ള സാമ്പത്തികശാസ്ത്രജ്ഞനാണെന്നും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ ഇന്ത്യക്കാർ തള്ളിക്കളഞ്ഞതാണെന്നും വാണിജ്യമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞിരുന്നു. രണ്ടാംഭാര്യ വിദേശിയായതുകൊണ്ടാണ് അഭിജിത്തിന് നോബേൽ ലഭിച്ചതെന്നായിരുന്നു ബി.ജെ.പി. ജനറൽ സെക്രട്ടറി രാഹുൽ സിൻഹയുടെ പരിഹാസം. കേന്ദ്രസർക്കാരിന്റെ സാമ്പത്തികനയങ്ങളോടുള്ള അഭിജിത്തിന്റെ വിമർശനങ്ങളാണ് ബി.ജെ.പി. നേതാക്കളെ ചൊടിപ്പിച്ചത്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ 'ന്യായ് പദ്ധതി'ക്ക് നല്കിയ പിന്തുണയും എതിർപ്പിനു കാരണമായി. അതേസമയം, എല്ലാവരോടും പ്രൊഫഷണൽ എന്ന നിലയിലാണ് തന്റെ സമീപനമെന്ന് അഭിജിത് ബാനർജി ഒരു ദേശീയമാധ്യമത്തിനു നല്കിയ അഭിമുഖത്തിൽ വ്യക്തമാക്കി. “സാമ്പത്തികവിഷയങ്ങളിലുള്ള ചിന്തയിൽ പക്ഷപാതിത്വം കാട്ടാറില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഗുജറാത്ത് മലിനീകരണ ബോർഡിൽ പ്രവർത്തിച്ചിരുന്നു''- അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ജെ.എൻ.യുവിൽ തന്റെ സമകാലികയായിരുന്നെന്നും പല വിഷയങ്ങളിലും തങ്ങൾക്കു സമാനമായ കാഴ്ചപ്പാടായിരുന്നെന്നും ഇപ്പോൾ ഡൽഹിയിലുള്ള അഭിജിത് ബാനർജി പ്രതികരിച്ചു. Content Highlights:Rahul Gandhi slams BJP


from mathrubhumi.latestnews.rssfeed https://ift.tt/32xSFg7
via IFTTT