Breaking

Monday, October 21, 2019

വോട്ടുചെയ്ത പ്രവാസികളിൽ 99.72 ശതമാനവും മലയാളികൾ

ന്യൂഡൽഹി: കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത പ്രവാസി വോട്ടർമാരിൽ 99.72 ശതമാനം പേരും മലയാളികൾ. വിദേശരാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തി വോട്ട് ചെയ്ത 25,606 പ്രവാസി വോട്ടർമാരിൽ 25,534 പേരും മലയാളി പ്രവാസികളാണ്. രണ്ടാംസ്ഥാനത്തെത്തിയ പഞ്ചാബിൽ വോട്ട് ചെയ്യാനെത്തിയത് 33 പേരാണ്. 1523 പ്രവാസി വോട്ടർമാരാണ് പഞ്ചാബിലുള്ളത്. കർണാടകം (16), ഉത്തർപ്രദേശ് (6), രാജസ്ഥാൻ, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര (അഞ്ച് വീതം), ചണ്ഡീഗഢ്, ഗോവ (ഒന്ന് വീതം) എന്നിങ്ങനെയാണ് വോട്ടിങ് നില. പ്രവാസി മലയാളിവോട്ടർമാരിൽ 24,396 പുരുഷന്മാരും 1,138 സ്ത്രീകളും വോട്ട് ചെയ്യാനെത്തി. കേരളത്തിൽനിന്നുള്ള 14 പ്രവാസി ട്രാൻസ്ജെൻഡർ വോട്ടർമാരിൽ ആരും എത്തിയില്ല. രാജ്യത്ത് മൊത്തം 99,807 പ്രവാസി വോട്ടർമാരാണുള്ളത്. ഇതിൽ 87,651 പേരും മലയാളികളാണ് (88 ശതമാനം). Content Highlights:Loksabha Election NRI Vote


from mathrubhumi.latestnews.rssfeed https://ift.tt/2MwE9j9
via IFTTT