Breaking

Tuesday, October 15, 2019

സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്താന് തിരിച്ചടി; ഡാര്‍ക്‌ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും

പാരീസ്: ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തികസഹായം എത്തുന്നത് നിയന്ത്രിക്കാനും നിരീക്ഷിക്കാനുമായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്.) പാകിസ്താനെ ഡാർക്ക് ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. എഫ്.എ.ടി.എഫ്. നിർദേശിച്ച ഭീകരവിരുദ്ധനടപടികൾ സമയപരിധിക്കുള്ളിൽ ഫലപ്രദമായി നടപ്പാക്കുന്നതിൽ പാകിസ്താൻ വീഴ്ചവരുത്തിയ സാഹചര്യത്തിലാണ് എഫ്.എ.ടി.എഫ്. കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. ഒക്ടോബർ 18-ന് ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കുമെന്നാണ് സൂചന. നിലവിൽ ഗ്രേ പട്ടികയിലുള്ള പാകിസ്താന് മുന്നറിയിപ്പ് നൽകുന്നതിന്റെ ഭാഗമായാണ് കരിമ്പട്ടികയ്ക്ക് തൊട്ടുമുന്നിലുള്ള ഡാർക് ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. എഫ്.എ.ടി.എഫ്. പ്ലീനറിയിൽ പങ്കെടുക്കുന്ന ഔദ്യോഗികവൃത്തങ്ങളാണ് പാകിസ്താനെതിരെ സ്വീകരിച്ചേക്കാവുന്ന കടുത്ത നടപടിയെക്കുറിച്ച് സൂചന നൽകിയത്. എഫ്.എ.ടി.എഫിൽ പാകിസ്താൻ ഒറ്റപ്പെട്ടേക്കുമെന്നും ഇവർ പറയുന്നു. എഫ്.എ.ടി.എഫ്. നിയമപ്രകാരം ഏറ്റവും കർശനമായ മുന്നറിയിപ്പാണ് ഡാർക് ഗ്രേ പട്ടിക. എഫ്.എ.ടി.എഫ്. നിഷ്കർഷിച്ച 27 കാര്യങ്ങളിൽ വെറും ആറെണ്ണത്തിൽ മാത്രമാണ് പാകിസ്താൻ മികവ് തെളിയിച്ചത്. ഈ സാഹചര്യത്തിലാണ് പ്രവർത്തനം മെച്ചപ്പെടുത്താനുള്ള അവസാന അവസരമായി പാകിസ്താനെ ഡാർക് ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. കഴിഞ്ഞ ജൂണിൽ നടന്ന യോഗത്തിൽ പാകിസ്താനെ ഗ്രേ പട്ടികയിലാണ്ഉൾപ്പെടുത്തിയത്. ഒരുവർഷത്തിനുള്ളിൽ നിഷ്കർഷിച്ച കർമപദ്ധതികൾ ഫലപ്രദമായി നടപ്പാക്കിയില്ലെങ്കിൽ ഇറാനും നോർത്ത് കൊറിയയ്ക്കും ഒപ്പം പാകിസ്താനെയുംകരിമ്പട്ടികയിൽപ്പെടുത്തിയേക്കുമെന്നുംസൂചന നൽകിയിരുന്നു. ഗ്രേ പട്ടികയിൽ തുടർന്നാലും ഡാർക് ഗ്രേ പട്ടികയിലേക്ക് മാറ്റിയാലും ഐ.എം.എഫ്. ലോകബാങ്ക് തുടങ്ങിയ ധനകാര്യ ഏജൻസികളുടെ സാമ്പത്തികസഹായം ലഭിക്കാൻ പാകിസ്താന് ബുദ്ധിമുട്ടാകും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന പാകിസ്താനെ ഇത് കൂടുതൽ ദുരിതത്തിലാക്കും. Content Highlights:pakistan is close to fatf dark grey list


from mathrubhumi.latestnews.rssfeed https://ift.tt/2MgDgev
via IFTTT