തിരുവനന്തപുരം: ന്യൂനപക്ഷ വോട്ടർമാർ ഉപതിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് അനുകൂലമാകുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ന്യൂനപക്ഷങ്ങൾക്ക് ബി ജെ പിയോടുള്ള ഭയം മാറിയെന്നും അദ്ദേഹം പറഞ്ഞു. കുന്നംകുളത്ത് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ഓർത്തഡോക്സ് സഭയുടെ തിരുമേനി നേരിട്ട് വിളിക്കുകയായിരുന്നു. പൊന്നാടയണിയിച്ച് അദ്ദേഹം എന്നെ ആദരിച്ചു. അതൊരു വലിയ മാറ്റമാണ്. ആ മാറ്റം മിക്കവാറും എല്ലാ സഭകളിൽനിന്നും ഉണ്ടാകുന്നു. അതിന് അനുസൃതമായി കുറച്ച് വോട്ടുകൾ ബി ജെ പിക്ക് ലഭിക്കും. അതുകൊണ്ടു തന്നെ ഭൂരിപക്ഷം സീറ്റുകളിലും വൻനേട്ടമുണ്ടാകും- ശ്രീധരൻപിള്ള പറഞ്ഞു. ശബരിമലയിൽ വരുന്ന മണ്ഡലകാലത്തും ബി ജെ പി ഭക്തർക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. യു ഡി എഫിന്റെ വോട്ടുകച്ചവട ആരോപണം പരാജയഭീതി മൂലമാണെന്നും അദ്ദേഹം പറഞ്ഞു. content highlights:bjp will get minority vote says ps sreedharan pillai
from mathrubhumi.latestnews.rssfeed https://ift.tt/32gbFjj
via
IFTTT