Breaking

Monday, October 21, 2019

ഗോവയിൽ അലഞ്ഞുനടക്കുന്ന പശുക്കൾ മാംസഭുക്കുകളായി മാറിയെന്ന് മന്ത്രി

പനജി: ഗോവയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കൾ മാംസഭുക്കുകളായി മാറിയെന്ന് സംസ്ഥാന മാലിന്യസംസ്കരണ മന്ത്രി മൈക്കിൾ ലോബോ. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയായ കലാൻഗുട്ടെയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന 76 പശുക്കളെ ഗോശാലയിലേക്കു മാറ്റിപ്പാർപ്പിച്ചിരുന്നു. എന്നാൽ, ഇവയൊന്നും സസ്യഭക്ഷണം കഴിക്കാൻ തയ്യാറായില്ല. കോഴിയിറച്ചിയുടെ അവശിഷ്ടങ്ങൾ, വറുത്ത മത്സ്യം എന്നിവയാണ് ഇവയുടെ പ്രിയപ്പെട്ട ഭക്ഷണം. മാംസഭക്ഷണത്തിൽനിന്ന് മോചിപ്പിക്കാൻ മൃഗഡോക്ടർമാരെ നിയോഗിച്ചതായും മന്ത്രി ലോബോ പറഞ്ഞു. Content Highlights:The minister said that the cows wandering in Goa have become carnivores


from mathrubhumi.latestnews.rssfeed https://ift.tt/2MvS21c
via IFTTT