Breaking

Saturday, October 12, 2019

ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ എയര്‍ടെല്‍ 5ജി പ്രദര്‍ശിപ്പിക്കും

ഈ വർഷത്തെ ഇന്ത്യ മൊബൈൽ കോൺഗ്രസിൽ (ഐ.എം.സി) ഭാരതി എയർടെൽ 5ജി നെറ്റ്വർക്കിന്റെ തൽസമയ പ്രദർശനം നടത്തും. സ്മാർട്ട് ബിസിനസുകൾക്കും നാളത്തെ സ്മാർട്ട് സിറ്റികൾക്കുമുള്ള ഡിജിറ്റൽ പരിഹാരങ്ങളും എയർടെൽ അവതരിപ്പിക്കും. ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ പ്രമുഖ പരിപാടിയായ ഐ.എം.സിയിൽ 5ജി നെറ്റ്വർക്കിന്റെ ഉപഭോക്തൃ അനുഭവമായിരിക്കും എയർടെൽ പങ്കുവയ്ക്കുക. 5ജിക്ക് മുന്നോടിയായിട്ടുള്ള ലൈസൻസ്ഡ് അസിസ്റ്റഡ് ആക്സസ് സാങ്കേതിക വിദ്യയും പ്രദർശനത്തിലുണ്ടാകും. ഡിജിറ്റൽ ഇന്ത്യയുടെ അടിത്തറ ഭാവിയിലെ ഈ സാങ്കേതിക വിദ്യകളിലായിരിക്കും. ഇതിന്റെ ചുവടുപിടിച്ചായിരിക്കും സ്മാർട്ട് ഹോം, സ്മാർട്ട് സിറ്റി, സ്മാർട്ട് ഫാക്ടറി തുടങ്ങിയവ വികസിക്കുക. ഇന്ത്യൻ വിപണിയിലെ സംരംഭക കണക്റ്റിവിറ്റിയിൽ മുൻപന്തിയിൽ നിൽക്കുന്ന എയർടെൽ 2000 വലിയ ബിസിനസുകളുടെയും 5,00,000 ഇടത്തരം, ചെറുകിട സ്ഥാപനങ്ങളുടെയും സേവനപരിധിയിലുണ്ട്. ഐഒടി, നിർമിത ബുദ്ധി എന്നിവയിൽ അധിഷ്ഠിതമായി വേഗത്തിൽ വളരുന്ന ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിനായുള്ള നൂതന പരിഹാരങ്ങളും എയർടെൽ അവതരിപ്പിക്കുന്നുണ്ട്. സന്ദർശകർക്ക് ഇതെല്ലാം ആസ്വദിക്കാം. ഇന്ത്യയിലെ സ്മാർട്ട് സിറ്റി ദൗത്യങ്ങളിൽ ഇതിനകം പങ്കാളിയാണ് എയർടെൽ. എയർടെലിന്റെ അടിസ്ഥാന നെറ്റ്വർക്കും ക്ലൗഡ് പരിഹാരങ്ങളും ട്രാഫിക് കൺട്രോൾ സിസ്റ്റം, സിറ്റി വൈഡ് സർവയ്ലൻസ്, മലിനീകരണ പരിശോധന, ട്രാഫിക്ക് നിയമങ്ങൾ നടപ്പിലാക്കൽ തുടങ്ങിയ സ്മാർട്ട്സിറ്റി പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നു. ഇതു സംബന്ധിച്ച കാര്യങ്ങളും ഐഎംസി 2019 പ്രദർശനത്തിലുണ്ടാകും. വാഹനങ്ങളിലെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയക്കും എയർടെൽ പിന്തുണ നൽകുന്നുണ്ട്. ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് കാറായ എംജി ഹെക്റ്ററിന്റെ കണക്റ്റിവിറ്റിയ്ക്ക് എയർടെൽ പിന്തുണ നൽകുന്നു. വരുംതലമുറ ഇരുചക്രവാഹനങ്ങളിലും കാറുകളുമായി എയർടെൽ ചർച്ച നടത്തി കൊണ്ടിരിക്കുന്നു. കുടുംബങ്ങൾക്ക് ഇ-വാഹന അനുഭവം പകരുകയാണ് ലക്ഷ്യം. എയർടെലിന്റെ ഡിജിറ്റൽ എന്റർടെയ്ൻമെന്റ് സൗകര്യമായ എയർടെൽ എക്സ്ട്രീമും സന്ദർശകർക്ക് ഇവിടെ ആസ്വദിക്കാം. Content Highlights:Airtel to showcase 5G technology live demonstrations at India mobile congress 2019


from mathrubhumi.latestnews.rssfeed https://ift.tt/33qLgPT
via IFTTT