Breaking

Saturday, October 12, 2019

കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഹിനൂർ:കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലം കോഹിനൂറിന് സമീപമാണ് സംഭവം. മൂന്ന് മാസം പ്രായമുള്ള കുട്ടിയെ ആണ് കൊലപ്പെടുത്തിയത്. മൊറയൂർ ലുഖ്മാന്റെ ഭാര്യ അനീസയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. യുവതിയുടെ മൂന്നാമത്തെ കുട്ടിയാണിത്. കഴുത്ത് ഞെരിച്ച് കുട്ടിയെ കൊലപ്പടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. വൈകാതെ അന്വേഷണ സംഘം മെഡിക്കൽ കോളേജിലെത്തി യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തും. Content Highlight: The woman attempted suicide after killed son in kohinoor Malappuram


from mathrubhumi.latestnews.rssfeed https://ift.tt/2MC9OOS
via IFTTT