Breaking

Saturday, October 12, 2019

എസ്ബിഐ ഭവന വായ്പയുടെ പ്രൊസസിങ് ഫീ പുനഃസ്ഥാപിച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ ഭവന വായ്പയ്ക്ക് പ്രൊസസിങ് ഫീസ് വീണ്ടും ഈടാക്കാൻ തുടങ്ങി. റിസർവ് ബാങ്ക് നിരക്ക് അടിക്കടി കുറച്ചതിനെതുടർന്ന് പലിശ വരുമാനത്തിൽ ഇടിവുണ്ടായതാണ്ഫീ പുനഃസ്ഥാപിക്കാൻ പ്രേരിപ്പിച്ചത്. ഉത്സവ സീസൺ പ്രമാണിച്ച് 2019 ഡിസംബർ 31വരെ പ്രൊസസിങ് ഫീ വേണ്ടെന്നുവെച്ചിരുന്നു. ഇത് ഒക്ടോബർ 15വരെ തുടർന്നാണ് മതിയെന്നാണ് ജീവനക്കാർക്ക് ബാങ്ക് നൽകിയിട്ടുള്ള നിർദേശം. 2019 ജൂലായ് ഒന്നുമുതലാണ് റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പ പലിശ നിരക്ക് ബാങ്ക് നടപ്പാക്കിയത്. ഇതിനുശേഷം ആർബിഐ റിപ്പോ നിരക്ക് നിരവധി തവണ കുറച്ചിരുന്നു. പ്രൊസസിങ് ഫീ ഇനത്തിൽ ശരാശരി 0.4 ശതമാനമാണ് ബാങ്ക് ഈടാക്കുന്നത്. വായ്പ തുകയനുസരിച്ച് 10,000 രൂപ മുതൽ 30,000 രൂപവരെ വരുമിത്.


from mathrubhumi.latestnews.rssfeed https://ift.tt/2MaH8gU
via IFTTT