ലഖ്നൗ: ഉത്തർപ്രദേശിലെ മൗവിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകർന്നുവീണ് 10 പേർ മരിച്ചു. അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ മൗ ജില്ലയിലെ മൊഹമ്മദാബാദിലായിരുന്നു അപകടം. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് നിരവധിപേർ താമസിക്കുന്ന ഇരുനില കെട്ടിടം തകർന്നുവീണത്. കെട്ടിടത്തിലെ ഒരു സ്ത്രീ രാവിലെ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചെന്നാണ് റിപ്പോർട്ട്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങികിടക്കുന്നതായാണ് വിവരം. അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. അപകടസ്ഥലത്തെ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്താനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. Content Highlights:building collapses after gas cylinder blast in mohammedabad mau uttarpradesh, 10 dead
from mathrubhumi.latestnews.rssfeed https://ift.tt/2B85emj
via
IFTTT