Breaking

Saturday, September 14, 2019

മേളത്തിനൊത്ത് ചുവടുവെച്ച് അരമണികിലുക്കി, തൃശൂര്‍ നഗരത്തിൽ ഇന്ന് പുലികളിറങ്ങും

തൃശ്ശൂർ: നഗരത്തിൽ ശനിയാഴ്‌ച പുലിക്കൂട്ടങ്ങളിറങ്ങും. മേളത്തിനൊത്ത് ചുവടുവെച്ച് അരമണികിലുക്കി പുലികൾ നഗരം കീഴടക്കും. വിയ്യൂർ ദേശം, കോട്ടപ്പുറം സെന്റർ, തൃക്കുമാരംകുടം, വിയ്യൂർ സെന്റർ, അയ്യന്തോൾ, കോട്ടപ്പുറം ദേശം എന്നീ സംഘങ്ങളാണ് ‘പുലിമട’കളിൽനിന്ന് ഇറങ്ങുന്നത്. 4.30-ന് ബിനി ജങ്ഷനിൽ മന്ത്രി വി.എസ്. സുനിൽകുമാർ, ടി.എൻ. പ്രതാപൻ എം.പി., ചീഫ് വിപ്പ് കെ. രാജൻ, മേയർ അജിതാ വിജയൻ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും. വിയ്യൂർ സെന്റർ സംഘമാണ് ആദ്യം ഇറങ്ങുക. നാല്‌ സംഘങ്ങൾ എം.ജി. റോഡ് വഴിയും മറ്റു രണ്ട് സംഘങ്ങൾ പാലസ് റോഡ് വഴിയും കയറും.ഒന്നാംസ്ഥാനത്തിന് 40,000 രൂപയും രണ്ടാംസ്ഥാനത്തിന് 30,000 രൂപയും മൂന്നാംസ്ഥാനത്തിന് 25,000 രൂപയുമാണ് സംഘങ്ങൾക്ക് സമ്മാനമായി ലഭിക്കുക. കൂടാതെ ഓരോ സംഘത്തിനും ഒന്നരലക്ഷം രൂപ വീതവും ലഭിക്കും. ഏറ്റവും നല്ല പുലിച്ചമയത്തിന് ബാനർജി ക്ലബ് നൽകുന്ന 5000 രൂപ ഉപഹാരമുണ്ട്. 18 ലക്ഷം രൂപയാണ് കോർപ്പറേഷൻ പുലിക്കളിക്കായി ചെലവഴിക്കുന്നത്. ഓരോ ടീമിലും 35 മുതൽ 51 പേരുണ്ടാകും. എം.ഒ. റോഡ്, പാറമേക്കാവ്, നടുവിലാൽ എന്നിങ്ങനെ റൗണ്ടിൽ മൂന്ന് ‍ജഡ്‌ജ്‌മെന്റ് പോയിന്റുകളാണുള്ളത്. വിയ്യൂർ ദേശത്തിൽ പെൺപുലികളും ആദ്യമായി പെൺപുലികളെ രംഗത്തിറക്കിയ ചരിത്രമാണ് വിയ്യൂർ ദേശത്തിനുള്ളത്. 51 പേരുള്ള പുലിസംഘത്തിൽ മൂന്ന് സ്ത്രീകളുണ്ടാകും. 20 വർഷങ്ങളായി വിയ്യൂർ ദേശം പുലിക്കളിക്കിറങ്ങുന്നു.സസ്പെൻസുമായി കോട്ടപ്പുറത്തിന്റെ പുലിവണ്ടി ഇത്തവണ നഗരം വലംവെയ്ക്കുന്ന കോട്ടപ്പുറം സെന്റർ സംഘത്തിന്റെ പുലിവണ്ടിക്കുണ്ടാകും ഏറെ സസ്പെൻസ്. ഒരു കുട്ടിപ്പുലിയും കൂട്ടത്തിലുണ്ടാവും. 2011-ലും 2015-ലും കോട്ടപ്പുറം സെന്റർ പുലികളെയിറക്കി. 2015-ൽ ഓവറോളും സ്വന്തമാക്കി. തൃക്കുമാരംകുടത്തിന് മൂന്ന് കുട്ടിപ്പുലികൾ അഞ്ചുവയസ്സിന് താഴെയുള്ള മൂന്ന് കുട്ടിപ്പുലികളാണ് തൃക്കുമാരംകുടത്തിന്റെ പ്രത്യേകത. 41 പുലികളും 30 മേളക്കാരും ഇറങ്ങും. 2009, 2016 വർഷങ്ങൾക്കുശേഷം ഈ വർഷമാണ് തൃക്കുമാരംകുടം ദേശം പുലികളെ ഇറക്കുന്നത്. വിയ്യൂർ സെന്ററിന് മൂന്നാമങ്കം പുലിക്കളി ഫ്ലാഗ് ഓഫിനുശേഷം ആദ്യമിറങ്ങുന്ന സംഘമാണ് വിയ്യൂർ സെന്റർ പുലിക്കളിസംഘം. മൂന്നാംതവണയാണ് സംഘം പുലിക്കളി അവതരിപ്പിക്കുന്നത്. ആകെ 51 പുലികളുണ്ടാകും. ചമയത്തിലും പുലിമുഖത്തിലും പുതുമകൾ പ്രതീക്ഷിക്കാമെന്നാണ് സംഘാടകർ പറയുന്നത്. 2017-ലെ അരങ്ങേറ്റത്തിൽത്തന്നെ പുലിവരയിൽ ഒന്നാംസ്ഥാനവും കളിയിലും നിശ്ചലദൃശ്യത്തിലും രണ്ടാംസ്ഥാനവും ഇവർ കരസ്ഥമാക്കിയിരുന്നു. അയ്യന്തോളിൽ ഒരു കുട്ടിപ്പുലി രണ്ട് ടാബ്ലോയും ഒരു പുലിവണ്ടിയും അയ്യന്തോൾ ദേശത്തിന്റേതായി ഉണ്ടാകും. ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് പുലിയിറങ്ങും. 3.45-ന് ടൗണിലേക്ക് പുറപ്പെടും. ആറുമണിക്ക് നടുവിലാലിലെത്തണമെന്നാണ് നിർദേശം. അഞ്ചുവയസ്സിനു താഴെയുള്ള ഒരു കുട്ടിപ്പുലിയടക്കം 51 പുലികളാണ് സംഘത്തിലുള്ളത്. കോട്ടപ്പുറം ദേശത്തിന്റെ ‘മാമത്ത്‘ ആകർഷണമാകും തഴക്കവും പഴക്കവും ഏറെയുള്ള പുലിക്കളിസംഘമാണ് കോട്ടപ്പുറം ദേശം. കോട്ടപ്പുറം സിനി ആർട്സ് ക്ലബ്ബ് ആണ് കോട്ടപ്പുറം ദേശമായി മാറിയത്. ദേശത്തിന്റെ ഇരുപത്തിയെട്ടാമത് പുലിക്കളിയാണ് ഇത്തവണ അരങ്ങേറുന്നത്. രണ്ട് ടാബ്ലോയും ഒരു പുലിവണ്ടിയുമുണ്ടാകും. കൂറ്റൻ മാമത്തിന്റെ രൂപമായിരിക്കും ഇത്തവണത്തെ ടാബ്ലോയുടെ ആകർഷണം. സുരക്ഷയ്ക്ക് ആയിരം പോലീസുകാർ -മേയർ സുരക്ഷയ്ക്ക് ആയിരം പോലീസുകാർ സ്വരാജ് റൗണ്ടിൽ ഉണ്ടാകുമെന്ന് മേയറും സംഘാടകസമിതി ചെയർപേഴ്സണുമായ അജിതാ വിജയൻ അറിയിച്ചു. പോലീസിന്റെ ഭാഗത്തുനിന്ന് എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്കായി കോർപ്പറേഷൻ കുടിവെള്ളം ഒരുക്കിയിട്ടുണ്ട്. വിദേശികളടക്കമുള്ള ടൂറിസ്റ്റുകൾക്കായി പവിലിയൻ ഒരുക്കിയിട്ടുണ്ട്. നടുവിലാലിൽ മാധ്യമങ്ങൾക്കായി മീഡിയ സ്റ്റാൻഡ് ഒരുക്കിയിട്ടുണ്ട്. പത്രസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ റാഫി ജോസ്, സംഘാടകസമിതി വർക്കിങ് ചെയർപേഴ്സൺ എം.എൽ. റോസി, നികുതി അപ്പീൽകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സുകുമാരൻ, സംഘാടകസമിതി ജനറൽ കൺവീനർ അനൂപ് ഡേവിസ് കാട, സംഘാടകസമിതി കൺവീനർ ശാന്ത അപ്പു എന്നിവരും പങ്കെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/30baKi8
via IFTTT