Breaking

Sunday, September 29, 2019

തിരുവനന്തപുരം വിമാനത്താവളത്തിലെ പക്ഷിശല്യത്തിനു കാരണം എലിയും ആഫ്രിക്കൻ ഒച്ചും വരെ

തൃശ്ശൂർ: തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് ഭീഷണിയായി പക്ഷികളെത്തുന്നതിന്റെ കാരണങ്ങളിൽ എലികളും ആഫ്രിക്കൻ ഒച്ചുംവരെ. ഇവയെ പിടിക്കാനാണ് പക്ഷികൾ എത്തുന്നത്. പക്ഷിഭീഷണി ഒഴിവാക്കാനായി പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രം (കെ.എഫ്.ആർ.ഐ.) നടത്തുന്ന പഠനത്തിലാണ് ഈ കണ്ടെത്തൽ. ജൂണിൽ തുടങ്ങിയ പഠനം ഒരു കൊല്ലത്തോളം ഉണ്ടാവും. പക്ഷികളെ ഇങ്ങോട്ട് ആകർഷിക്കുന്നത് 10 കിലോമീറ്റർ ചുറ്റളവിൽ തള്ളുന്ന അറവ് അവശിഷ്ടങ്ങളടക്കമുള്ള മാലിന്യമാണ്. വിമാനം പൊങ്ങുമ്പോഴും താഴുമ്പോഴും പക്ഷികൾ ഇടിച്ചാൽ വലിയ പ്രശ്നങ്ങളുണ്ടാവും. എൻജിൻ ഭാഗത്താണ് ഇടിക്കുന്നതെങ്കിൽ പക്ഷിയെ വലിച്ച് ഉള്ളിലേക്ക് കയറ്റും. ഇതോടെ എൻജിൻതകരാർ ഉണ്ടാവാം. തീപിടിത്തംവരെ ഇങ്ങനെ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കെ.എഫ്.ആർ.ഐ.യിൽനിന്ന് വിരമിച്ച ഡോ. പി.എ. ജെയ്സണാണ് പഠനത്തിന്റെ കൺസൾട്ടന്റ്. ഡോ. വി.ബി. ശ്രീകുമാറാണ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ. ഗവേഷകവിദ്യർഥി അമൃത് ബാലനും സംഘത്തിലുണ്ട്. എലിയെ പിടിക്കാൻ വെള്ളിമൂങ്ങ മാലിന്യത്തിനൊപ്പമാണ് എലികളും പെരുകുന്നത്. മതിൽക്കടന്ന് വിമാനത്താവളത്തിന്റെ ഉള്ളിൽ ഇവ കടക്കുന്നു. ഇതിനെ പിടിക്കാൻ രാത്രി വെള്ളിമൂങ്ങകൾ എത്താറുണ്ട്. ഇവ വിമാനങ്ങൾക്ക് കുറുകെ പറക്കുന്നത് ഭീഷണിയാണ്. പ്രാവുകൾ എഫ്.സി.ഐ. ഗോഡൗണിൽനിന്ന് മതിലിനുവെളിയിലുള്ള എഫ്.സി.ഐ. ഗോഡൗണിൽനിന്ന് കൂട്ടത്തോടെ റൺവേയിലേക്ക് പ്രാവുകളെത്താറുണ്ട്. ഇവയുടെ സാന്നിധ്യം കുറച്ചില്ലെങ്കിൽ ഭീഷണി കൂടിവരും. ധാന്യങ്ങൾ ചിതറിക്കിടക്കുന്നതാണ് പ്രാവുകൾ പെരുകുന്നത്. ആഫ്രിക്കൻ ഒച്ചിനെത്തേടി കൊക്ക് മഴക്കാലത്ത് മതിൽക്കടന്ന് ഉള്ളിലെത്തുന്ന ആഫ്രിക്കൻഒച്ചുകളെ തേടി കൊക്കുകൾ എത്തുന്നു. മതിലിനുള്ളിലെ ചെറിയ നീർച്ചാലുകളിൽനിന്ന് ഒച്ചുകളെ പിടിച്ച് റൺവേയിൽ കൊണ്ടുവെച്ച് പൊട്ടിച്ചുതിന്നുന്ന രീതിയും ഉണ്ട്. ഇറച്ചി നോട്ടമിട്ട് പരുന്തുകൾ അറവുമാലിന്യമാണ് പരുന്തുകളെ എത്തിക്കുന്നത്. സാധാരണ പരുന്തുകളും (ബാക്ക് കൈറ്റ്), ഗരുഡൻ (ബ്രാഹ്മണി കൈറ്റ്) എന്നിവയാണ് കൂടുതൽ. നീർക്കാക്കകളും മതിലിനുള്ളിൽ എത്താറുണ്ട്. Content highlights:Bird threat on Thiruvananthapuram Airport


from mathrubhumi.latestnews.rssfeed https://ift.tt/2nz7DTw
via IFTTT