ന്യൂഡൽഹി: അന്തരിച്ച മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ അവസാന ആഗ്രഹം നിറവേറ്റി മകൾ ബാൻസുരി സ്വരാജ്. കുൽഭൂഷൺ ജാദവ് കേസിൽ ഇന്ത്യയ്ക്ക് വേണ്ടി ഹാജരായതിന് ഹരീഷ് സാൽവെയ്ക്ക് ഫീസായ ഒരു രൂപ അദ്ദേഹത്തിന്റെ വസതിയിലെത്തി സമ്മാനിച്ചാണ് ബാൻസുരി സ്വരാജ് അമ്മയുടെ ആഗ്രഹം സഫലമാക്കിയത്. സുഷമ സ്വരാജിന്റെ ഭർത്താവും മുൻ മിസോറം ഗവർണറുമായ സ്വരാജ് കൗശൽ ഇക്കാര്യം ചിത്രം സഹിതം ട്വീറ്റ് ചെയ്തു. കുൽഭൂഷൺ ജാദവ് കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഹരീഷ് സാൽവെയാണ് ഇന്ത്യയ്ക്ക് വേണ്ടി ഹാജരായത്. ഈ കേസിൽ ഹാജരായതിന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് ഹരീഷ് സാൽവെ പറഞ്ഞിരുന്നു. ഇക്കാര്യം അദ്ദേഹവുമായി ഫോണിൽ സംസാരിച്ച സുഷമ സ്വരാജ് സൂചിപ്പിക്കുകയും ചെയ്തിരുന്നു. കേസിന്റെ കാര്യങ്ങളും മറ്റും സംസാരിച്ച സുഷമ അദ്ദേഹത്തോട് തന്നെ കാണാൻ വരണമെന്നും ഫീസായ ഒരു രൂപ നൽകാമെന്നും പറഞ്ഞിരുന്നു. അന്നുതന്നെ നേരിട്ടുവന്ന് കാണാമെന്ന് ഹരീഷ് സാൽവെ പറഞ്ഞെങ്കിലും അല്പസമയത്തിനുശേഷം ആരോഗ്യനില മോശമായതിനാൽ സുഷമ സ്വരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുൻ വിദേശകാര്യമന്ത്രിയുടെ മരണശേഷം ഹരീഷ് സാൽവെ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. @sushmaswaraj Bansuri has fulfilled your last wish. She called on Mr.Harish Salve and presented the One Rupee coin that you left as fees for Kulbhushan Jadhavs case. pic.twitter.com/eyBtyWCSUD — Governor Swaraj (@governorswaraj) September 27, 2019 Content Highlights:sushma swarajs daughter bansuri swaraj fulfills her last wish, given one rupee to harish salve
from mathrubhumi.latestnews.rssfeed https://ift.tt/2mkur9x
via
IFTTT