Breaking

Sunday, September 29, 2019

ശബരിമലയിൽ അയ്യപ്പദർശനത്തിന് പുതിയ ക്രമീകരണം വരുന്നു

തിരുവനന്തപുരം: ശബരിമലയിൽ അയ്യപ്പദർശനത്തിന് പുതിയ സംവിധാനം നടപ്പാക്കും. തിരുപ്പതിയിലേതുപോലെ ഓൺലൈൻ ദർശനത്തിന് പുതിയ ക്രമീകരണം പോലീസിന്റെ മേൽനോട്ടത്തിലാണ് ഒരുക്കുന്നത്. ക്ഷേത്രദർശനം പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെയാക്കാനാണ് ആലോചന. പോലീസും ദേവസ്വം ബോർഡും കെ.എസ്.ആർ.ടി.സിയും ചേർന്നാണിത് നടപ്പാക്കുന്നത്. ക്ഷേത്രദർശനത്തിനും വഴിപാടുകൾ നടത്താനും താമസ സൗകര്യത്തിനുമെല്ലാം ഇതുവഴി ബുക്ക് ചെയ്യാനാകും. ഇതിനുള്ള പുതിയ സോഫ്റ്റ്വേർ തയ്യാറാക്കുന്ന ചുമതല ക്രൈം റെക്കോർഡ്സ് ബ്യൂറോയ്ക്കാണ്. വർഷങ്ങളായി തുടരുന്നതും പോലീസ് നടപ്പാക്കിയതുമായ വെർച്വൽ ക്യൂ സംവിധാനത്തിൽ അപാകമുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് തിരുപ്പതി മോഡൽ അലോചിക്കുന്നത്. ശബരിമല സുപ്രീംകോടതി വിധിയുണ്ടായപ്പോൾ ഇതേരീതി ആലോചിച്ചെങ്കിലും അപ്രായോഗികത മൂലം ഉപേക്ഷിച്ചിരുന്നു. ഡിജിറ്റൈസ്ഡ് പിൽഗ്രിം മാനേജ്മെന്റ് സിസ്റ്റമെന്നാണ് പുതിയ ഓൺലൈൻ ദർശനരീതിയുടെ പേര്. ദർശനത്തിന് പ്രത്യേക ക്യൂ തുടരുമെന്നും ഓൺലൈൻവഴി ബുക്ക് ചെയ്യുന്നവർക്കു മുൻഗണന ലഭിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ വ്യക്തമാക്കി. ഓൺലൈൻവഴി ബുക്ക് ചെയ്യുന്ന ഭക്തർക്ക് നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ എത്താനുള്ള സമയം മുൻകൂട്ടിനൽകും. ഈ സമയക്രമത്തിൽ ദർശനത്തിനും യാത്രയ്ക്കുമൊക്കെ സൗകര്യം കിട്ടത്തക്കവിധത്തിൽ യാത്രാസൗകര്യം കെ.എസ്.ആർ.ടി.സി. ഒരുക്കും. ഒക്ടോബർ അവസാനത്തോടെ ഓൺലൈൻ ബുക്കിങ് തുടങ്ങാനാകുമെന്നാണു പ്രതീക്ഷ. Content Highlights:Online Darshan Shabarimala


from mathrubhumi.latestnews.rssfeed https://ift.tt/2nylXfb
via IFTTT