Breaking

Monday, September 30, 2019

താക്കറെ കുടുംബത്തില്‍ നിന്ന് അരങ്ങേറ്റം; ആദിത്യ താക്കറെ മത്സരിക്കും, ലക്ഷ്യം മുഖ്യമന്ത്രി പദം

മുംബൈ: ഏറെ നാൾ നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മൂത്ത മകൻ ആദിത്യ താക്കറയെ മഹാരാഷ്ട നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ തീരുമാനം. മുംബൈയിലെ വോർളി മണ്ഡലത്തിലാകും ആദിത്യ മത്സരിക്കുകയെന്ന് ശിവസേന അറിയിച്ചു. താക്കറെ കുടുംബത്തിൽ നിന്ന് ഇതാദ്യമായാണ് ഒരാൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ശിവസേനയുടെ സുരക്ഷിതമായ മണ്ഡലമാണ് വോർളി. ഉദ്ധവ് താക്കറെയുടെ വിശ്വസ്താനായ സുനിൽ ഷിൻഡെയാണ് ഇവിടുത്തെ സിറ്റിങ് എംഎൽഎ. 2014-ൽ ഷിൻഡെയുടെ എതിർസ്ഥാനാർഥിയായിരുന്ന എൻസിപി നേതാവ് സച്ചിൻ അഹിർ അടുത്തിടെ ശിവസേനയിൽ ചേർന്നിരുന്നു. ഇതുകൂടി ആയതോടെ ആദിത്യ താക്കറെക്ക് മണ്ഡലത്തിൽ അനായാസ ജയം ഉറപ്പാണ്. എൻഡിഎ വീണ്ടും അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പദം ലക്ഷ്യമാക്കിയാണ് ആദിത്യ താക്കറയെ മത്സരിപ്പിക്കുന്നത്. ശിവസേനയിൽ നിന്ന് ഒരു മുഖ്യമന്ത്രി ഉണ്ടാകുമെന്ന് പിതാവ് ബാൽ താക്കറെക്ക് നൽകിയ വാഗ്ദാനം കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെ ഓർമിപ്പിച്ചിരുന്നു. ഫഡ്നാവിസിന്റെ നേതൃത്വത്തിൽ തന്നെ പുതിയ സർക്കാർ വരുമെന്ന് ബിജെപി നേതാക്കൾ ആവർത്തിക്കുന്നതിനിടയിലാണ് ശിവസേന മുഖ്യമന്ത്രി പദത്തിനുള്ള നീക്കങ്ങൾ നടത്തുന്നത്. മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് ജൂലായിൽ ആദിത്യ താക്കറെ സംസ്ഥാനത്ത് ജൻ ആശിർവാദ് യാത്ര സംഘടിപ്പിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പിന്തുണ നൽകിയ വോട്ടർമാർക്ക് നന്ദി അറിയിക്കാനാണ് യാത്രയെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഇതിന് ശേഷമാണ് ആദിത്യയെ മുഖ്യമന്ത്രിയാക്കാനുള്ള ശിവസേനയുടെ നീക്കങ്ങൾ ഊർജിതമായത്. താക്കറെ കുടുംബാംഗവും മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷനുമായ രാജ് താക്കറെ 2014-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം തീരുമാനം മാറ്റിയിരുന്നു. Content Highlights:Maharashtra elections: Aaditya Thackeray set to make poll debut from Worli


from mathrubhumi.latestnews.rssfeed https://ift.tt/2nK8j8H
via IFTTT