Breaking

Monday, September 30, 2019

മഴ: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: വരുംദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യത. മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്കുശേഷം ഇടിമിന്നൽ സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. എല്ലാ ജില്ലകളിലും നേരിയ മഴ കിട്ടും. എന്നാൽ, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ഈ ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഈ ജില്ലകളിൽ അന്ന് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് 10 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇത്തരം മിന്നൽ അപകടകാരികളാണ്. അവ മനുഷ്യജീവനും വീട്ടുപകരണങ്ങൾക്കും നാശമുണ്ടാക്കും. അതിനാൽ കാർമേഘം കണ്ടുതുടങ്ങുന്ന സമയം മുതൽ മുൻകരുതലുകളെടുക്കണം. മിന്നൽ ദൃശ്യമല്ല എന്നതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതിൽനിന്നു വിട്ടുനിൽക്കരുത്. സ്വീകരിക്കേണ്ട മുൻകരുതലുകൾ * ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി 10 വരെയുള്ള സമയത്ത് തുറസ്സായ സ്ഥലത്തും ടെറസിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണം. * തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പ്രസംഗവേദികളിൽ മിന്നലുള്ള സമയത്ത് പ്രസംഗം ഒഴിവാക്കണം. പ്രാസംഗികർ ഉയർന്ന വേദികളിൽ ഇത്തരം സമയങ്ങളിൽ നിൽക്കാതിരിക്കുകയും മൈക്ക് ഉപയോഗിക്കാതിരിക്കുകയും ചെയ്യണം. content highlights:rain alert in three districts


from mathrubhumi.latestnews.rssfeed https://ift.tt/2mTRKXR
via IFTTT