ജക്കാർത്ത: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമാക്കാനാരുങ്ങുന്നഇൻഡൊനീഷ്യൻ സർക്കാരിനെതിരെ വ്യാപക പ്രതിഷേധം. വിവാഹേതര ലൈംഗികബന്ധം, സ്വവർഗ ലൈംഗികതഎന്നിവ ക്രിമിനൽകുറ്റമാക്കാനാണ് സർക്കാർ നീക്കം. ഇതിനെതിരെ ജക്കാർത്തയിലെ പാർലമെന്റിന് മുന്നിൽ ആയിരത്തിലധികം വിദ്യാർഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വിവാഹേതര ലൈംഗികബന്ധം ക്രിമിനൽകുറ്റമാക്കുകയാണെങ്കിൽ ലൈംഗിക തൊഴിലാളികൾ, വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നവർ എന്നിവരെയെല്ലാം പുതിയ നിയമം ബാധിക്കും. ഇത് മനുഷ്യാവകാശത്തിനും ജനാധിപത്യമര്യാദകൾക്കും തിരിച്ചടിയാകുമെന്നാണ് ചൂണ്ടിക്കാട്ടിയാണ് രാജ്യമെമ്പാടും വ്യാപക പ്രതിഷേധം ഉയരുന്നത്. തിങ്കളാഴ്ച മുതൽജാവ, സുമാത്ര തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ നിയമഭേദഗതിക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ്കണ്ണീർ വാതകം പ്രയോഗിച്ചു. Content Highlights:Ban extra marital sex, thousands protest in Indonesia
from mathrubhumi.latestnews.rssfeed https://ift.tt/2mxPsx1
via
IFTTT