Breaking

Wednesday, September 25, 2019

പള്ളിത്തര്‍ക്കം: വിധി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ വെടിവെപ്പ് വരെ ഉണ്ടായേക്കുമെന്ന് പോലീസ്

കൊച്ചി: സഭാത്തർക്കത്തിൽ ബലപ്രയോഗം നടത്തിയാൽ വെടിവെപ്പ് വരെ നടന്നേക്കാമെന്ന് പോലീസ്. ജീവൻ നഷ്ടപ്പെടാവുന്ന സാഹചര്യം ഒഴിവാക്കണമെന്നും വെടിവെപ്പും കണ്ണീർവാതക ഷെല്ലും പ്രയോഗിച്ച് കോടതി വിധി നടപ്പാക്കുന്നത് സാധ്യമല്ലെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു. കോതമംഗലം പള്ളിക്കേസിൽ കോതമംഗലം സി.ഐ.യാണ് ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. നിലവിലെ സാഹചര്യത്തിൽ കോടതി വിധി നടപ്പാക്കാൻ പ്രയാസമാണ്. പള്ളിക്കകത്ത് ബലപ്രയോഗമോ വെടിവെപ്പോ നടത്തുന്നത് സാധ്യമല്ല.നിരവധി യാക്കോബായ വിഭാഗക്കാർ ഇപ്പോഴും കോടതി വിധിയെ അന്ധമായി എതിർക്കുകയാണ്. കേസിൽ പരാജയപ്പെട്ടെന്ന കാര്യം അവർക്ക് ബോധ്യപ്പെടേണ്ടതുണ്ട്. ഇക്കാര്യം അവരെ ബോധ്യപ്പെടുത്താൻ കൂടുതൽ സമയം വേണമെന്നും അതെല്ലാം അവർക്ക് ബോധ്യപ്പെട്ടാൽ മാത്രമേ വിധി നടപ്പാക്കാൻ കഴിയൂ എന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു. പിറവം വലിയ പള്ളിയിൽ കോടതി വിധി നടപ്പാക്കാൻ പോലീസ് ശ്രമങ്ങൾ തുടരുന്നതിനിടെയാണ് കോതമംഗലം പള്ളിക്കേസിൽ പോലീസ് ഇത്തരമൊരു സത്യവാങ്മൂലം സമർപ്പിച്ചത്. പിറവത്ത് ഓർത്തഡോക്സ് വിഭാഗം ബുധനാഴ്ച രാവിലെ പള്ളിയിൽ പ്രവേശിക്കാനെത്തിയെങ്കിലും യാക്കോബായ വിഭാഗം ഗേറ്റ് പൂട്ടിയിട്ട് പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തതോടെ പോലീസ് അനുനയനീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. Content Highlights:kothamangalam church dispute case; police says need more time to implement court order


from mathrubhumi.latestnews.rssfeed https://ift.tt/2l46AKA
via IFTTT